ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ; ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് കെ വി തോമസ്

Web Desk   | Asianet News
Published : Jun 04, 2021, 12:28 PM IST
ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ; ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് കെ വി തോമസ്

Synopsis

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന്  പറഞ്ഞ മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, പദ്ധതികൾ നടപ്പാക്കുന്നതിന് പണം  എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.  

കൊച്ചി:  സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി പ്രതികരിച്ചു. സംസ്ഥാനത്തിൻ്റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന്  പറഞ്ഞ മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, പദ്ധതികൾ നടപ്പാക്കുന്നതിന് പണം  എവിടെ നിന്ന് കണ്ടെത്തുമെന്നത് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു.

ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി പോയി. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി കൊവിഡിൻ്റെ  മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

കടം വാങ്ങി മാത്രം ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കെ വി തോമസ് അഭിപ്രായപ്പെട്ടു. തീരദേശ ഹൈവേ നിർമ്മാണം നടപ്പാക്കുന്നത് തീരദേശവാസികളെ വിശ്വാസത്തിലെടുത്തു വേണം. അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാൻ. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും കെ വി തോമസ് പ്രതികരിച്ചു. 

Read Also: ബജറ്റ് നിരാശജനകം, വ്യാപാരികൾക്ക് സഹായമില്ല: നികുതി പിരിക്കാനുള്ളവരായി മാത്രം വ്യാപാരികളെ കണ്ടു: ടി നസറുദ്ദീൻ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി