രാജ്യത്തെ ബാങ്കുകളു‌ടെ കിട്ടാക്കട പ്രതിസന്ധി കനക്കുമെന്ന് റിപ്പോർ‌ട്ട്; റേറ്റിം​ഗ് ഏജൻസി പറയുന്നത്

By Web TeamFirst Published Jun 4, 2020, 9:55 PM IST
Highlights

ആസ്തിയുടെ ഗുണനിലവാരത്തിലും ലാഭത്തിലുളള സമ്മർദ്ദവും വർദ്ധിക്കാൻ ഇത് ഇടയാക്കും.

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധിയും തുടർന്നുളള ലോക്ക്ഡൗണും ബാങ്കുകളു‍‌ടെ കിട്ടാക്കടം വർധിപ്പിക്കുമെന്ന് റിപ്പോർ‌ട്ട്. കൊവിഡ് മൂലം 2020 മാർച്ച് വരെയുളള 8.6 ശതമാനത്തിൽ നിന്ന് ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻ‌പി‌എ) ഈ സാമ്പത്തിക വർഷം അവസാനത്തോടെ 11.3 -11.6 ശതമാനമായി ഉയർന്ന് വഷളാകാൻ സാധ്യതയുണ്ടെന്ന് റേറ്റിം​ഗ് ഏജൻസിയായ ഇക്രയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

2020 -21 കാലയളവിൽ പുതിയ മൊത്ത സ്ലിപ്പേജുകൾ സ്റ്റാൻഡേർഡ് അഡ്വാൻസിന്റെ 5 -5.5 ശതമാനം ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ബാങ്കുകളുടെ വായ്പാ വ്യവസ്ഥ വർദ്ധിപ്പിക്കുകയും അവരുടെ വരുമാനത്തെ ബാധിക്കുകയും ചെയ്യുമെന്ന് റേറ്റിംഗ് ഏജൻസി ഇക്ര ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ആസ്തിയുടെ ഗുണനിലവാരത്തിലും ലാഭത്തിലുളള സമ്മർദ്ദവും വർദ്ധിക്കാൻ ഇത് ഇടയാക്കും. ഈ സാമ്പത്തിക വർഷത്തിൽ ദുർബലമായ വായ്പാ വളർച്ചയുടെ സാഹചര്യം ഇതുമൂലം ഉയർന്നുവരുന്നതിനാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്ക് 45,000 -82,500 കോടി രൂപ മൂലധനം ആവശ്യമായി വരും.

"വായ്പയെടുത്തവർക്ക് റിസർവ് ബാങ്ക് മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31, 2020 വരെ മറ്റൊരു മൂന്നു മാസം കൂടി നീട്ടി, ഞങ്ങൾ അസറ്റ് ഗുണമേന്മയിലുളള സമ്മർദ്ദം ഫലങ്ങൾ മൂന്നാമത്തെയോ നാലാമത്തെയോ ത്രൈമാസങ്ങളിൽ മാത്രമാണ് പ്രതീക്ഷിക്കുന്നത്" റേറ്റിംഗ് ഏജൻസിയുടെ സാമ്പത്തിക മേഖല തലവൻ അനിൽ ഗുപ്ത പറഞ്ഞു.

click me!