യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ...

Published : Sep 15, 2025, 10:41 AM IST
UPI

Synopsis

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

ദില്ലി: നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.

യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങള്‍

നിക്ഷേപങ്ങളും ഇന്‍ഷുറന്‍സും: മൂലധന വിപണിയിലെ നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയര്‍ത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

സര്‍ക്കാര്‍ ഇടപാടുകള്‍: സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ് പ്ലേസ് ഇടപാടുകള്‍, നികുതി അടയ്ക്കല്‍ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു.

യാത്ര: യാത്രാ ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.

ക്രെഡിറ്റ് കാര്‍ഡ് ബില്‍: ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.

വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.

സ്വര്‍ണാഭരണങ്ങള്‍: സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വര്‍ധിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇഎംഐ ഭാരം കൂടുമോ? 2023 ന് ശേഷം ആദ്യമായി ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് തിരിച്ചടിയോ? യുപിഐ ഇടപാടുകളില്‍ ഇടിവെന്ന് കണക്കുകള്‍