എന്‍പിഎസ് വഴി ഇനി പണപ്പെരുപ്പത്തെ പേടിക്കാതെ പെന്‍ഷന്‍ നേടാം! വരുന്നു പുതിയ പദ്ധതികള്‍

Published : Nov 14, 2025, 12:51 PM IST
Maximising NPS Tax Benefits: New Guidelines and Best Practices for Taxpayers

Synopsis

വിരമിച്ച ശേഷം 'എനിക്ക് എത്ര പെന്‍ഷന്‍ കിട്ടും?', 'അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ?', 'പണപ്പെരുപ്പത്തിനനുസരിച്ച് പെന്‍ഷന്‍ വര്‍ദ്ധിക്കുമോ?' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും.

ദേശീയ പെന്‍ഷന്‍ സമ്പ്രദായം (NPS) ഒരു സാധാരണ നിക്ഷേപ പദ്ധതി എന്നതിലുപരി, വിരമിച്ച ശേഷം സ്ഥിരവും പണപ്പെരുപ്പത്തിനനുസരിച്ച് വര്‍ദ്ധിക്കുന്നതുമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന സമ്പൂര്‍ണ്ണ പെന്‍ഷന്‍ സംവിധാനമായി മാറാന്‍ പോകുന്നു.പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി പുറത്തിറക്കിയ പുതിയ കണ്‍സള്‍ട്ടേഷന്‍ പേപ്പറാണ് ഈ സുപ്രധാന മാറ്റത്തിന് വഴിയൊരുക്കുന്നത്. വിരമിച്ച ശേഷം 'എനിക്ക് എത്ര പെന്‍ഷന്‍ കിട്ടും?', 'അത് ജീവിതകാലം മുഴുവന്‍ ഉണ്ടാകുമോ?', 'പണപ്പെരുപ്പത്തിനനുസരിച്ച് പെന്‍ഷന്‍ വര്‍ദ്ധിക്കുമോ?' തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഈ പുതിയ നിര്‍ദ്ദേശങ്ങള്‍ സഹായിക്കും. വിരമിച്ച ശേഷമുള്ള വരുമാനത്തില്‍ ഒരു സ്ഥിരത നല്‍കാന്‍ ഈ പദ്ദതിക്ക്് ഇതുവരെ കഴിഞ്ഞിരുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പദ്ധതികളാണ് ഇപ്പോള്‍ പരീക്ഷിക്കുന്നത്.

ഉടന്‍ നടപ്പാക്കാന്‍ സാധ്യതയുള്ള രണ്ട് പദ്ധതികളെക്കുറിച്ചുള്ള പഠനഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്‌കീം 1: ഘട്ടം ഘട്ടമായുള്ള പിന്‍വലിക്കലും ആന്വിറ്റിയും: 

ഈ പദ്ധതിയില്‍, വിരമിച്ച ശേഷം ആദ്യ വര്‍ഷങ്ങളില്‍ സിസ്റ്റമാറ്റിക് വിഡ്രോവല്‍ പ്ലാന്‍ (SWP) ഉപയോഗിക്കുകയും പിന്നീട് ഒരു നിശ്ചിത ലൈഫ്ടൈം ആന്വിറ്റിയിലേക്ക് മാറുകയും ചെയ്യുന്നു.60 വയസ്സില്‍ ട നിക്ഷേപത്തിന്റെ 4.5% പിന്‍വലിച്ചു തുടങ്ങുന്നു.തുടര്‍ന്നുള്ള 10 വര്‍ഷത്തേക്ക്, അതായത് 70 വയസ്സ് വരെ, പിന്‍വലിക്കല്‍ നിരക്ക് ഓരോ വര്‍ഷവും 0.25% വര്‍ദ്ധിപ്പിക്കുന്നു .70-ാം വയസ്സില്‍, ബാക്കിയുള്ള തുക ഉപയോഗിച്ച് ഒരു നിശ്ചിത പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന ആന്വിറ്റിയിലേക്ക് മാറുന്നു.നിക്ഷേപത്തിന്റെ 35% ഓഹരിയില്‍ നിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു ബാലന്‍സ്ഡ് പോര്‍ട്ട്‌ഫോളിയോയാണ് ഈ പദ്ധതിക്ക് വേണ്ടി കണക്കാക്കിയിട്ടുള്ളത്.

സ്‌കീം 2: പണപ്പെരുപ്പത്തെ നേരിടുന്ന പെന്‍ഷന്‍

ഈ പദ്ധതി ഒരു പടികൂടി കടന്ന്, പെന്‍ഷന്‍ പണപ്പെരുപ്പത്തിനനുസരിച്ച് എല്ലാ വര്‍ഷവും വര്‍ദ്ധിക്കുന്നു എന്ന് ഉറപ്പാക്കുന്നു. ഇതിനായി, വിരമിക്കല്‍ ഫണ്ട് രണ്ട് ഭാഗങ്ങളായി തിരിക്കുന്നു:

പൂള്‍ 1: സുരക്ഷിതമായി നിക്ഷേപിച്ച് ഒരു നിശ്ചിത അടിസ്ഥാന പെന്‍ഷന്‍ നല്‍കുന്നു.

പൂള്‍ 2: ഓഹരിയും കടപ്പത്രവും ഉള്‍പ്പെടുന്ന വളര്‍ച്ചാ സാധ്യതയുള്ള പോര്‍ട്ട്‌ഫോളിയോയില്‍ നിക്ഷേപിച്ച്, ഓരോ വര്‍ഷവും പണപ്പെരുപ്പത്തിനനുസരിച്ചുള്ള ടോപ്പ്-അപ്പുകള്‍ നല്‍കുന്നു.

പരീക്ഷണ ഫലങ്ങള്‍ പ്രോത്സാഹനം നല്‍കുന്നത്

സ്‌കീം 1-ന്റെ ഫലം: 70-ാം വയസ്സില്‍ ഒരു റിട്ടയര്‍ ചെയ്തയാള്‍ക്ക് വേണ്ട ആന്വിറ്റി നിരക്ക് ഏകദേശം 3% മുതല്‍ 6% വരെയാണ്. നിലവിലെ വിപണിയിലെ നിരക്കുകള്‍ക്ക് ഇത് തികച്ചും അനുയോജ്യമാണ്. ആന്വിറ്റി വാങ്ങാതെ സ്വയം പിന്‍വലിക്കല്‍ തുടര്‍ന്നാല്‍, 90 വയസ്സ് ആകുമ്പോള്‍ ബാക്കിയുള്ള സമ്പാദ്യം നിക്ഷേപം തുടങ്ങിയതിനേക്കാള്‍ 15 ഇരട്ടിയായി വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

സ്‌കീം 2-ന്റെ ഫലം: പണപ്പെരുപ്പത്തെ നേരിടാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിയുടെ ഫലങ്ങള്‍ മികച്ചതാണ്. നിക്ഷേപം 85 വയസ്സിന് മുമ്പ് തീര്‍ന്നുപോകാനുള്ള സാധ്യത 1% ല്‍ താഴെ മാത്രമാണ്. സ്ഥിരവരുമാനം നല്‍കുന്ന പൂള്‍ 1-ഉം പണപ്പെരുപ്പ ക്രമീകരണങ്ങള്‍ക്കായി വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന പൂള്‍ 2-ഉം സംയോജിക്കുമ്പോഴാണ് ഈ വിജയം കൈവരുന്നത്.

ലളിതമായി പറഞ്ഞാല്‍, ഈ രണ്ട് പദ്ധതികളും ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്‌കീം 1 വിരമിച്ചവര്‍ക്ക് ലാളിത്യവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു.

സ്‌കീം 2 കൃത്യമായ വരുമാനവും പണപ്പെരുപ്പത്തില്‍ നിന്നുള്ള സംരക്ഷണവും നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം