വെറും 899 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം, വന്‍ ഓഫര്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കം

Published : Jun 18, 2019, 04:37 PM IST
വെറും 899 രൂപയ്ക്ക് ഗോ എയറില്‍ പറക്കാം, വന്‍ ഓഫര്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കം

Synopsis

ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019 വരെയുളള യാത്രകളുടെ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാം. 

കൊച്ചി: ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ടിക്കറ്റുകളുടെ ഓഫര്‍ സെയില്‍ തുടങ്ങി. 899 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെയാണ് ഓഫര്‍ സെയില്‍ നടക്കുന്നത്. ഓഫര്‍ നിരക്കില്‍ 2019 ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 2019 വരെയുളള യാത്രകളുടെ ടിക്കറ്റുകള്‍ ഗോ എയര്‍ വെബ്സൈറ്റില്‍ നിന്നും ബുക്ക് ചെയ്യാം. 

ബാഗ്ഡോഗ്രാ - ഗുവാഹത്തി യാത്രയ്ക്ക് 899 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചി - മുംബൈ റൂട്ടില്‍ 1,789 രൂപയാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്. പാറ്റ്ന- റാഞ്ചി (1,199 രൂപ), കൊല്‍ക്കത്ത- ഭൂവനേശ്വര്‍ (1,399 രൂപ), ദില്ലി- ഗോവ (3,200 രൂപ), അഹമ്മദാബാദ് - ദില്ലി (1.798 രൂപ) എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റ് നിരക്കുകള്‍. 

ഗോ എയറിന്‍റെ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ, വെബ്സൈറ്റ് വഴിയോ GOAIR10 എന്ന പ്രെമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ആഭ്യന്തര ബുക്കിങുകള്‍ക്ക് 10 ശതമാനം ഓഫര്‍ സൗകര്യവും ഗോ എയര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

PREV
click me!

Recommended Stories

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്, ലക്ഷ്യം ഇതാണ്
നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ