200 ഓളം എഞ്ചിനീയർമാരെ പിരിച്ചുവിടുമെന്ന് ഒല; കാരണം ഇതാണ്

By Web TeamFirst Published Sep 19, 2022, 2:46 PM IST
Highlights

ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒല. 200 ഓളം വരുന്ന എഞ്ചിനീയർമാരെ പിരിച്ചുവിടുമെന്നാണ് ഒല അറിയിച്ചത്. തീരുമാനത്തിന് പിറകിലെ കാരണം ഇതാണ് 

ന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല, മൊത്തം എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്നും 200 ഓളം ജോലിക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചു. 2000 ത്തോളം വരുന്ന എഞ്ചിനീയർ തൊഴിലാളിലകളിൽ നിന്നും 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചുവിടുന്നത്. 

കമ്പനിയുടെ മൊത്തത്തിലുള്ള ജീവനക്കാരുടെ പുനർനിർമ്മാണം ആണ് ലക്‌ഷ്യം വെക്കുന്നത് അതിനാൽ തന്നെ അടുത്ത 18 മാസത്തിനുള്ളിൽ തങ്ങളുടെ എഞ്ചിനീയറിംഗ് ജീവനക്കാരുടെ എണ്ണം 5,000 ആയി ഉയർത്താൻ ലക്ഷ്യമിടുന്നതായി സ്ഥാപനം അറിയിച്ചു.

Read Also: നിക്ഷേപത്തിന് ഉയർന്ന പലിശ; എസ്ബിഐയുടെ ഈ പ്രത്യേക എഫ്ഡി സ്കീം

ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കമ്പനി പുറത്തിവിട്ടിട്ടില്ല. അതേസമയം ഒല ഇലക്ട്രിക്, രാജ്യത്ത് കൂടുതൽ എക്സ്പീരിയൻസ് സെന്ററുകൾ തുറക്കും എന്ന് അറിയിച്ചു. നിലവിൽ കമ്പനിക്ക് 20 എക്സ്പീരിയൻസ് സെന്ററുകളുണ്ട്. മാർച്ചോടെ മൊത്തം എക്സ്പീരിയൻസ് സെന്ററുകളുടെ എണ്ണം  200 ആയി ഉയർത്തുമെന്ന് ഒല ഇലക്ട്രിക്കിന്റെ സഹസ്ഥാപകന്‍ ഭവിഷ് അഗർവാൾ ഇന്ന്  ട്വീറ്റിൽ പറഞ്ഞു.

ഉപഭോക്താക്കൾ ഓൺലൈൻ ആയാണ് കൂടുതലും വാങ്ങലുകൾ നടത്തുന്നത്. എന്നാൽ അവർ ടെസ്റ്റ് റൈഡുകൾ കൂടുതൽ ഇഷ്ടപ്പെടുന്നുണ്ട്. ഓരോ ദിവസവും ആയിരത്തിൽ കൂടുതൽ ആളുകളാണ് ടെസ്റ്റ് റൈഡ് ആവശ്യപ്പെടുന്നവരിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് വിൽപ്പനയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു 

Read Also : ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം

ഹീറോ, ഒകിനാവ, ആതർ എന്നിവയ്ക്ക് പിന്നിൽ നാലാം സ്ഥാനത്താണ് ഒല ഇലക്ട്രിക്. ഈ വർഷം ഓഗസ്റ്റ് 15 ന് എസ് 1 എന്ന പേരിൽ ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള വേരിയന്റും കമ്പനി പുറത്തിറക്കി. ഇലക്ട്രിക് സ്കൂട്ടറുകളുടെ തുടർച്ചയായുള്ള തീപിടുത്ത വാർത്തകൾ വിപണനത്തെ നേരിയ തോതിൽ ബാധിച്ചിരുന്നു. എന്നാൽ ഇതിനെ മറികടന്ന് ഉണർവിന്റെ പാതയിലാണ് ഇപ്പോൾ കമ്പനി. 

tags
click me!