Asianet News MalayalamAsianet News Malayalam

നിക്ഷേപത്തിന് ഉയർന്ന പലിശ; എസ്ബിഐയുടെ ഈ പ്രത്യേക എഫ്ഡി സ്കീം

നിങ്ങളുടെ പണത്തിന് ഉയർന്ന പലിശ. എസ്ബിഐയുടെ  പ്രത്യേക എഫ്ഡി സ്കീം ആരംഭിക്കാൻ അവശഷിക്കുന്നത് ചുരുങ്ങിയ ദിവസങ്ങൾ മാത്രം. നിക്ഷേപ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം 

SBI special FD scheme with higher interest rates
Author
First Published Sep 19, 2022, 1:12 PM IST

നിക്ഷേപിക്കുന്ന പണത്തിന് ഉയർന്ന പലിശ ലഭിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒട്ടുമിക്ക ബാങ്കുകൾ എല്ലാം തന്നെ  ഉയർന്ന നിക്ഷേപ പലിശയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകർക്കായി ആരംഭിച്ച ഉയർന്ന പലിശ നൽകുന്ന  പ്രത്യേക നിക്ഷേപ പദ്ധതിയായ 'ഉത്സവ്'  ഒക്ടോബർ 28-ന് അവസാനിക്കും, നിക്ഷേപത്തിന് ഉയർന്ന പലിശ ലഭിക്കണമെങ്കിൽ ഇത്തരത്തിലുള്ള പരിമിതി കാലത്തേക്കുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കാം.

Read Also : ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ പുതിയ നിയമങ്ങൾ; അറിയേണ്ടതെല്ലാം

എസ്ബിഐ പ്രത്യേക എഫ്ഡി സ്കീം ആയ  ‘ഉത്സവ്’ നിക്ഷേപത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:

സ്കീമിന്റെ കാലയളവ് : 15.08.2022 മുതൽ 28.10.2022` വരെ

ഈ നിക്ഷേപത്തിന്റെ കാലാവധി : 1000 ദിവസം

Read Also: ഓരോ 10 വർഷത്തിലും ആധാർ പുതുക്കാം; വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ

സ്ഥിര നിക്ഷേപത്തിനായി ഉത്സവ സ്‌കീം തിരഞ്ഞെടുക്കുന്നവരെ രണ്ട് കോടിയോ അതിനു മുകളിലുള്ള തുകയോ വേണം നിക്ഷേപിക്കാൻ ഉത്സവ് ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ, 1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐ പ്രതിവർഷം 6.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക്  സാധാരണ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റ് അധികം ലഭിക്കും. 

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ സ്ഥിര നിക്ഷേപം നടത്തുമ്പോൾ നിലവിൽ 5 മുതൽ 10 വർഷം വരെ കാലാവധിയുള്ളവർക്ക്  5.65% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 6.45% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 

Read Also: ഇന്ത്യക്കാർക്ക് ലോൺ നൽകാം; രാജ്യത്തെ ശരാശരി ക്രെഡിറ്റ് സ്‌കോർ പുറത്തുവിട്ടു

 വരുമാനത്തിന് ആദായ നികുതി അടയ്‌ക്കേണ്ടി വരുമോ?

ആദായനികുതി നിയമം അനുസരിച്ച് ബാധകമായ നിരക്ക് നികുതി ഇനത്തിൽ നൽകേണ്ടി വരും. 
 

Follow Us:
Download App:
  • android
  • ios