
ബെംഗലൂരു:ഓൺലൈൻ ടാക്സി കന്പനി ആയ ഒലയുടെ ലൈസൻസ് കർണാടക ഗതാഗത വകുപ്പ് റദ്ദാക്കി. അനുമതിയില്ലാതെ ബൈക്ക് ടാക്സികൾ ഓടിച്ചതിനാണ് നടപടി. ആറു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഒല മറുപടി നൽകിയില്ലെന്ന് ഗതാഗത വകുപ്പ് പറയുന്നു. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് ഒല അറിയിച്ചു