ഈജിപ്തിൽ നിന്നും തുർക്കിയിൽ നിന്നും ഉള്ളിയെത്തി; പൊന്നുംവിലയായിട്ടും മണിക്കൂറിനുള്ളില്‍ കാലി

By Web TeamFirst Published Dec 10, 2019, 7:53 PM IST
Highlights

വിദേശ ഉളളിയുടെ നിറവും രുചിയും വ്യത്യാസമുളളതിനാൽ ചില്ലറ വ്യാപാരികളിൽ പലരും വാങ്ങിയില്ല', ഉള്ളി വ്യാപാരിയായ രവിശങ്കർ പറയുന്നു

ബെംഗളൂരു: ഉള്ളിവില കുതിക്കുന്ന സാഹചര്യത്തിൽ ഈജിപ്തിൽ നിന്നും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്ത ഉള്ളി വിറ്റഴിഞ്ഞത് മണിക്കൂറിനുളളിൽ. ഒരു സ്വകാര്യ ഏജൻസിയാണ് ശനിയാഴ്ച്ച രാവിലെ നഗരത്തിൽ ഉള്ളി ഇറക്കുമതി ചെയ്തത്. അഞ്ച് ട്രക്കുകളിലായാണ് ഉളളി യശ്വന്തപുരം മാർക്കറ്റിലെത്തിച്ചത്.

'കിലോയ്ക്ക് 150 രൂപതോതിലാണ് വിറ്റഴിഞ്ഞതെങ്കിലും കൂടുതലും മൊത്തക്കച്ചവടക്കാരാണ് വാങ്ങാനെത്തിയത്. വിദേശ ഉളളിയുടെ നിറവും രുചിയും വ്യത്യാസമുളളതിനാൽ ചില്ലറ വ്യാപാരികളിൽ പലരും വാങ്ങിയില്ല', ഉള്ളി വ്യാപാരിയായായ രവിശങ്കർ പറഞ്ഞു. നിലവിൽ കിലോയ്ക്ക് 200 രൂപ തോതിലാണ് നഗരത്തിലെ കടകളിൽ ഉള്ളി വിറ്റഴിക്കുന്നത്.

click me!