വിപണിയിൽ നിന്ന് സന്തോഷവാർത്ത; ഉള്ളിവില താഴുന്നു !

By Web TeamFirst Published Dec 24, 2019, 4:52 PM IST
Highlights

മുംബൈ തുറമുഖത്ത് 790 ടൺ ഉള്ളിയാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇത് 57- 60 രൂപ നിരക്കിൽ ദില്ലിയിലേക്കും ആന്ധ്രയിലേക്കും ആണ് അയച്ചത്. എന്നാൽ, ഗതാഗത ചിലവടക്കം ചേരുമ്പോൾ കാര്യമായ വിലക്കുറവ് ഈ രണ്ട് വിപണികളിലും പ്രതീക്ഷിക്കുന്നില്ല.
 
മുംബൈ: രാജ്യത്ത് ഉള്ളി വിളവെടുപ്പ് ആരംഭിക്കുകയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ഉള്ളി എത്തിത്തുടങ്ങുകയും ചെയ്തതോടെ വിപണിയിൽ വില കുറയാൻ തുടങ്ങി. മുംബൈയിൽ ഉള്ളിയുടെ ചില്ലറ വില കുറഞ്ഞ് കിലോയ്ക്ക് 80 രൂപയായി. മൊത്ത വില 55 നും 65 നും ഇടയിലാണ്.

എന്നാൽ, കേരളത്തിൽ കാര്യമായ ചലനം വിലയിൽ ഉണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ വില കുറയുമെന്നാണ് പ്രതീക്ഷ. കൂടുതൽ പുതിയ സ്റ്റോക്കുകൾ അടുത്ത ദിവസങ്ങളിൽ കേരളത്തിലടക്കം എത്തും.

മുംബൈ തുറമുഖത്ത് 790 ടൺ ഉള്ളിയാണ് കഴിഞ്ഞ ദിവസം എത്തിയത്. ഇത് 57- 60 രൂപ നിരക്കിൽ ദില്ലിയിലേക്കും ആന്ധ്രയിലേക്കും ആണ് അയച്ചത്. എന്നാൽ, ഗതാഗത ചിലവടക്കം ചേരുമ്പോൾ കാര്യമായ വിലക്കുറവ് ഈ രണ്ട് വിപണികളിലും പ്രതീക്ഷിക്കുന്നില്ല.

ഉള്ളിവില കുതിച്ചുയർന്ന സാഹചര്യത്തിൽ 42,500 ടൺ ഉള്ളിയാണ് കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഇതുകൂടാതെ 12,500 ടൺ കൂടി ഇറക്കുമതി ചെയ്തത്.

എന്നാൽ, ജനുവരി അവസാനവാരമെങ്കിലും എത്താതെ ഉള്ളിവില കാര്യമായ രീതിയിൽ താഴില്ലെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. ദില്ലിയിൽ ഇപ്പോൾ ഉള്ളിവില 100 രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഇത് 150 രൂപയായിരുന്നു. ആ ഘട്ടത്തിൽ നാഫെഡിന്റെ കരുതൽ ശേഖരത്തിലുണ്ടായിരുന്ന ഉള്ളി 22 രൂപ നിരക്കിലാണ് ദില്ലി സർക്കാർ വിപണിയിൽ ഇറക്കിയത്.

click me!