ഉള്ളിവില ആകാശത്തോളം, ബെംഗളുരുവില്‍ കിലോയ്ക്ക് 200 രൂപ

By Web TeamFirst Published Dec 8, 2019, 8:57 AM IST
Highlights

''ഉള്ളിവില കിലേയ്ക്ക് 200 എന്ന നിലയില്‍ ഉയര്‍ന്നിരിക്കുന്നു. മൊത്തവ്യാപാരത്തില്‍ ക്വിന്‍റലിന് 5500 നും 14000 നും ഇടയിലാണ് വില '' 

ബെംഗളുരു: ഉള്ളിവില കുതിച്ചുയരുന്നതിനിടെ മാര്‍ക്കറ്റുകളില്‍ ഉള്ളി കിട്ടാനില്ല. ഇതോടെ ബെംഗളുരുവിലെ ഉള്ളിവല കിലോയ്ക്ക് 200 രൂപയായി ഉയര്‍ന്നു. ''ഉള്ളിവില കിലേയ്ക്ക് 200 എന്ന നിലയില്‍ ഉയര്‍ന്നിരിക്കുന്നു. മൊത്തവ്യാപാരത്തില്‍ ക്വിന്‍റലിന് 5500 നും 14000 നും ഇടയിലാണ് വില '' സ്റ്റേറ്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍ സിദ്ദഗംഗ്ഗയ്യ പറഞ്ഞു. 

വില കൂടിയതോടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിദ്ധ്യമായ ഉള്ളി അടുക്കളയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. ഇന്ത്യയില്‍ വര്‍ഷത്തില്‍ 150 ലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് ആവശ്യം. വിള നശിച്ചതോടെ 50 ശതമാനം ഉള്ളി ഉത്പാദനമാണ് കുറഞ്ഞത്. മഴ പെയ്തതാണ് വിള നശിക്കാന്‍ പ്രധാന കാരണമായത്. 

നവംബര്‍ കര്‍ണാടകയിലെ മാര്‍ക്കറ്റുകളില്‍ 60 മുതല്‍ 710 ക്വിന്‍റല്‍ വരെ ഉള്ളിയാണ് ഒരു ദിവസം എത്തിയിരുന്നത്. എന്നാല്‍ ഇത് ഡിസംബറില്‍ 50 ആയി കുറഞ്ഞു. ഉള്ളി പൂഴ്ത്തി വയ്ക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടക്കുന്നുമുണ്ട്. 

click me!