9.3 ശതകോടി ഇടപാടുകൾ, 10 ലക്ഷം കോടി കൈമാറ്റം; ഡിജിറ്റൽ പേയ്‌മെന്റുകൾ കുതിക്കുന്നു

Published : Jun 28, 2022, 04:36 PM IST
9.3 ശതകോടി ഇടപാടുകൾ, 10 ലക്ഷം കോടി കൈമാറ്റം; ഡിജിറ്റൽ പേയ്‌മെന്റുകൾ കുതിക്കുന്നു

Synopsis

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മാത്രം നടന്ന  ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളാണ് ഇവ 

നുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 9.3 ശതകോടി ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടന്നതായി വേൾഡ് ലൈൻ റിപ്പോർട്ട് ചെയ്തു.  9.3 ബില്യണിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിലായി 10 ലക്ഷം കോടിയിലേറെ രൂപ കൈമാറിയതായാണ് റിപ്പോർട്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, മൊബൈൽ വാലറ്റുകൾ, പ്രീപെയ്ഡ് കാർഡുകൾ പോലുള്ള പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, യുപിഐ പേഴ്‌സൺ ടു മർച്ചന്റ്  എന്നിങ്ങനെയുള്ള പേയ്‌മെന്റ് മോഡുകൾ വഴിയാണ് ഇടപാടുകൾ നടന്നിരിക്കുന്നത്. 

ഈ പാദത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നിരിക്കുന്നത് യുപിഐ പേഴ്‌സൺ ടു മർച്ചന്റ് വഴിയാണ് എന്നും വേൾഡ് ലൈൻ റിപ്പോർട്ട് ചെയ്തു. യുപിഐയുടെ വളർച്ച കണക്കിലെടുക്കുമ്പോൾ ഇതിൽ ആശ്ചര്യപ്പെടാനില്ല. എന്നാൽ നടന്ന ഇടപാടുകളിൽ  7 ശതമാനം നടന്നിരിക്കുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് എന്നത് ശ്രദ്ധേയമാണ്. ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വർധിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. യുപിഐ  വഴി 14.55 ബില്യണിലധികം ഇടപാടുകളും നടന്നിട്ടുണ്ട്. 26.19 ട്രില്യൺ ഡോളറിന്റെ ഇടപാടുകളാണ് നടന്നിരിക്കുന്നത് 

2022 ലെ ഒന്നാം പാദത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നിരുന്ന ബാങ്കുകൾ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, പേടിഎം പേയ്‌മെന്റ് ബാങ്ക് എന്നിവയാണ്.  ഏറ്റവും മികച്ച ഗുണഭോക്തൃ ബാങ്കുകൾ പേടിഎം പേയ്‌മെന്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ്. .

കൂടാതെ, ഫോൺപേ, ഗൂഗിൾ പേ, പേടിഎം പേയ്‌മെന്റ് ബാങ്ക് ആപ്പ്, ആമസോൺ പേ, ആക്‌സിസ് ബാങ്ക്സ് ആപ്പ് തുടങ്ങിയ മുൻനിര യുപിഐ ആപ്പുകൾ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. യുപിഐ ഇടപാടുകളുടെ 94.8 ശതമാനവും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നിവയിലൂടെയാണ് നടന്നിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ