ഉഡാൻ ജീവനക്കാരെ പിരിച്ചുവിട്ടു: ചെലവ് കുറക്കാൻ എന്ന് വിശദീകരണം

Published : Jun 28, 2022, 12:54 PM IST
ഉഡാൻ ജീവനക്കാരെ പിരിച്ചുവിട്ടു: ചെലവ് കുറക്കാൻ എന്ന് വിശദീകരണം

Synopsis

അഞ്ച് ശതമാനം ജീവനക്കാരെയാണ് ബി ടു ബി ഇ കോമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ കമ്പനി പിരിച്ചുവിട്ടത്   

ചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ട് ബി ടു ബി ഇ കോമേഴ്സ് സ്റ്റാർട്ടപ്പായ ഉഡാൻ കമ്പനി തങ്ങളുടെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഇരുന്നൂറോളം പേർക്ക് ജോലി നഷ്ടമാകും. പിരിച്ചുവിടൽ സ്ഥിരീകരിച്ചെങ്കിലും എത്ര ജീവനക്കാർക്ക് ജോലി നഷ്ടമായി എന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

 പ്രമുഖ സ്റ്റാർട്ടപ്പുകൾ എല്ലാം ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞ മാസങ്ങളിൽ തീരുമാനമെടുത്തിരുന്നു. അൺഅക്കാദമി, സിറ്റി മാൾ, വേദാന്തു, കാർസ്24 എന്നീ കമ്പനികളെല്ലാം കഴിഞ്ഞ മാസങ്ങളിൽ നാലായിരത്തോളം പേരെയാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്.

അൺഅക്കാദമി 1000 പേരെയും വേദാന്തു 624 പേരെയും കാർസ്24 കമ്പനി 600 പേരെയുമാണ് പിരിച്ചിവിട്ടത്. ഇലാസ്റ്റിക്റൺ, ഷോപ്കിരാന, 1കെ കിരാന തുടങ്ങിയ ഉഡാൻ കമ്പനിയുടെ എതിരാളികൾ എല്ലാം നിക്ഷേപ സമാഹരണം നടത്തുമ്പോഴാണ് ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ട് ജീവനക്കാരെ ഉഡാൻ കമ്പനി പിരിച്ചുവിടുന്നത്.

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ