Latest Videos

പാക്കിസ്ഥാനെ വിഴുങ്ങി പണപ്പെരുപ്പം; ശ്രീലങ്കയെ മറികടന്ന് റെക്കോർഡിട്ടു

By Web TeamFirst Published Jun 2, 2023, 4:23 PM IST
Highlights

ശ്രീലങ്കയെ മറികടന്ന് പാക്കിസ്ഥാൻ. വിലക്കയറ്റം 38 ശതമാനമായി ഉയർന്നു. 1957 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക്
 


ദില്ലി: പാകിസ്താന്റെ പണപ്പെരുപ്പം 38 ശതമാനമായി ഉയർന്നു. ഇതോടെ ശ്രീലങ്കയെ മറികടന്നിരിക്കുകയാണ് രാജ്യം. അന്താരാഷ്ട്ര നാണയ നിധി (ഐ‌എം‌എഫ്) നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കാൻ രാജ്യം തയ്യാറാകാത്തതിനാൽ പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.  

1957 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് ഇപ്പോൾ  പാകിസ്ഥാൻ അഭിമുഖീകരിക്കുന്നത്. ഇത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. വാസ്തവത്തിൽ, പാകിസ്ഥാനിൽ ഇപ്പോൾ ഏഷ്യയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തെയാണ് നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് ശ്രീലങ്കയിലായിരുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയുടെ പണപ്പെരുപ്പ നിരക്ക് 25.2% ആയി കുറഞ്ഞു.

ALSO READ : യുപിഐ തട്ടിപ്പുകൾ പലവിധം; വ്യാജ ക്യുആർ കോഡുകളും സജീവം; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 95000 ത്തിലധികം കേസുകൾ

ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് നിലവിൽ  4.7% ആണ്. മുൻകാലങ്ങളിൽ യുഎസിന്റെയും ഇപ്പോൾ ചൈനയുടെയും പിന്തുണയിൽ നിൽക്കുന്ന പാകിസ്ഥാൻ ഇപ്പോഴും ഇന്ത്യയുമായി താരതമ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോഴും കൂടുതൽ പ്രതിസന്ധിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ത്യയിലെ പണപ്പെരുപ്പം. കൂടാതെ, ഭക്ഷ്യവിലപ്പെരുപ്പം ഇന്ത്യയിലെ നിരക്ക് വെറും 3.8% മാത്രമാണ്. ഇതിനു വിപരീതമായി, പാക്കിസ്ഥാന്റെ ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏപ്രിലിലെ 48.1 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 48.7 ശതമാനമായി ഉയർന്നു.

പാക്കിസ്ഥാനിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധി രാജ്യത്തിന്റെ ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും അനുസൃതമായി പരിഹരിക്കപ്പെടുമെന്ന് ഐഎംഎഫ് മിഷൻ മേധാവി നഥാൻ പോർട്ടർ പ്രത്യാശ പ്രകടിപ്പിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ സർക്കാരും ഐഎംഎഫും തമ്മിലുള്ള ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി.

ഈ പ്രസ്താവനയെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ശക്തമായി വിമർശിച്ചു,  രാജ്യത്തിന് ആവശ്യമായ 1.1 ബില്യൺ ഡോളർ വായ്പ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പാകിസ്ഥാന്റെ ആഭ്യന്തര രാഷ്ട്രീയത്തെക്കുറിച്ച് നഥാൻ പോർട്ടർ അഭിപ്രായപ്പെട്ടത് പാക്കിസ്ഥാൻ സർക്കാരിനെ പ്രകോപിപ്പിച്ചു.  

ഇമ്രാൻ ഖാൻ നിയാസി പാക്കിസ്ഥാൻ ആർമി സ്ഥാപനത്തിന് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഫലമായി, സ്ഥാപനത്തിനുള്ളിലെ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കാനുള്ള റാവൽപിണ്ടി ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ കഴിവിനെക്കുറിച്ച് പൊതുജനങ്ങളിൽ സംശയം വർധിച്ചുവരികയാണ്.

മെയ് 9 ന് പിടിഐ  പാർട്ടിയുടെ അനുയായികൾ ലാഹോർ കോർപ്സ് കമാൻഡറുടെ വസതിക്ക് തീയിട്ടപ്പോൾ സൈന്യം തന്നെ ആഭ്യന്തര വിഭജനത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു, ഇത് പൊതുജനവിശ്വാസം കൂടുതൽ ഇല്ലാതാക്കി. ജുഡീഷ്യറിയും രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മിലുള്ള യോജിപ്പില്ലായ്മയാണ് പാകിസ്ഥാനിലെ സ്ഥിതിഗതികൾ വഷളാക്കുന്നത്, ഇത് രാജ്യത്തെ കൂടുതൽ  പരാധീനതയിലേക്ക് നയിക്കുന്നു.
 

click me!