കഴിഞ്ഞ മാസം മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് 5 ലക്ഷം ടൺ പാമോയിൽ

By Web TeamFirst Published Feb 18, 2021, 8:41 PM IST
Highlights

ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം വർധനയാണ് അസംസ്കൃത പാമോയിൽ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നതെന്ന് സോൾവെന്റ് എക്സ്ട്രാക്റ്റേർസ് അസോസിയേഷൻ പറഞ്ഞു. 

ദില്ലി: മലേഷ്യയിൽ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത് അഞ്ച് ലക്ഷം ടൺ പാമോയിൽ. ആകെ 10.7 ലക്ഷം ടൺ ഭക്ഷ്യ എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്തത്. 

മലേഷ്യയിൽ നിന്ന് കഴിഞ്ഞ മാസം അസംസ്കൃത പാമോയിൽ 497337 ടൺ ഇറക്കുമതി ചെയ്തു. 9204 ടൺ ക്രൂഡ് പാം കെർണൽ ഓയിലും 2701 ടൺ ആർബിഡി പാം ഓയിലും ഇറക്കുമതി ചെയ്തതായി ഇന്റസ്ട്രി ബോർഡി വ്യക്തമാക്കി.

ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം വർധനയാണ് അസംസ്കൃത പാമോയിൽ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നതെന്ന് സോൾവെന്റ് എക്സ്ട്രാക്റ്റേർസ് അസോസിയേഷൻ പറഞ്ഞു. അതേസമയം സോയാബീൻ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയിലും ഇടിവാണ് ഉണ്ടായത്. ഡിസംബറിൽ 13.2 ലക്ഷം ടൺ ഭക്ഷ്യ എണ്ണയായിരുന്നു ഇറക്കുമതി ചെയ്തത്.

click me!