പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ ശേഷിക്കുന്നത് 10 ദിവസം; ഓൺലൈനായി എളുപ്പം ചെയ്യാം

Published : Jun 20, 2023, 01:44 PM ISTUpdated : Jun 20, 2023, 01:45 PM IST
പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ ശേഷിക്കുന്നത് 10 ദിവസം; ഓൺലൈനായി എളുപ്പം ചെയ്യാം

Synopsis

പാൻ കാർഡ് പ്രവർത്തനരഹിതമാകാതിരിക്കാൻ വേഗം ആധാറുമായി ലിങ്ക് ചെയ്യാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പടെ നിരവധി കാര്യങ്ങൾക്ക് പാൻ കാർഡ് ആവശ്യമാണ് 

ദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. ഇനി ശേഷിക്കുന്നത് 10 ദിവസം കൂടിയാണ്. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളിൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും 

ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, "രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടൽ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും, 

ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള ഫീസ് എത്രയാണ്?

ഒരു ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കുന്നതിന് മുമ്പ് പണം അടയ്‌ക്കേണ്ടതുണ്ട്.  1000 രൂപയാണ് ഒറ്റ ചലാനിൽ അടയ്‌ക്കേണ്ടത്.

ആധാർ ലിങ്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്, എൻആർഐകൾ, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികൾ, 80 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ, അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ താമസിക്കുന്നവർ എന്നിവർക്ക് പാൻ-ആധാർ ലിങ്കിംഗ് ആവശ്യമില്ല. പാൻ കാർഡ് ഉടമകൾ 1000 രൂപ ഫീസ് അടച്ച് ആധാറുമായി പാൻ ലിങ്ക് ചെയ്യണം 

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക;

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ നൽകുക;

4] 'ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് 'തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.
 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ