ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അടുത്ത വർഷം മുതൽ പ്രവർത്തന രഹിതം; മുന്നറിയിപ്പുമായി കേന്ദ്രം

Published : Dec 25, 2022, 10:50 AM ISTUpdated : Dec 25, 2022, 10:58 AM IST
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അടുത്ത വർഷം മുതൽ പ്രവർത്തന രഹിതം; മുന്നറിയിപ്പുമായി കേന്ദ്രം

Synopsis

അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.

ദില്ലി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാർഡുകൾ 2023 ഏപ്രിൽ ഒന്നു മുതൽ അസാധുവാകുമെന്ന് ആദായ നികുതി വകുപ്പ്. പാൻ അസാധുവായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാർഡുടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല. നേരത്തെ, 2017 ഓഗസ്റ്റ് 31ന് മുമ്പ് പാൻ കാർഡും ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നത്. എന്നാൽ തീയതി നിരവധി തവണ നീട്ടി 2021 ജൂൺ 30 വരെയാക്കി. കൊവിഡ് വ്യാപനത്തോടെയാണ് തീയതി വീണ്ടും നീട്ടി നൽകിയത്.

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്തില്ലേ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

2022 മാർച്ച് 31നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. പിഴയൊടുക്കിയാലും ബന്ധിപ്പിച്ചില്ലെങ്കിൽ 2023-ൽ കാർഡ് പ്രവർത്തന രഹിതമാകും.  പിഴ അടച്ചാൽ വീണ്ടും പാൻ കാർഡ് പ്രവർത്തനക്ഷമമാക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം