യുപിഐ ലൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി പേടിഎമ്മും ഫോൺ പേയും; പണമയക്കാം ഇന്റർനെറ്റില്ലാതെ

By Web TeamFirst Published Feb 6, 2023, 6:57 PM IST
Highlights

200 രൂപ വരെയുള്ള ചെറിയ ഇടപാടുകൾ യുപിഐ ലൈറ്റ് വഴി എളുപ്പത്തിൽ അയക്കാം. എന്താണ് യുപിഐ ലൈറ്റ്?  ഇന്റർനെറ്റ് ഇല്ലാതെ നിങ്ങൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാൻ കഴിയുമോ..

മുംബൈ: പേടിഎമ്മും ഫോൺ പേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ലൈറ്റ് ഉടൻ ആരംഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്.  പേടിഎമ്മിൽ, ഒരു മാസത്തിനുള്ളിൽ യുപിഐ ലൈറ്റ് എത്തുമെന്നാണ് റിപ്പോർട്ട്. 00 രൂപ വരെയുള്ള ചെറിയ ടിക്കറ്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം അവതരിപ്പിച്ചതാണ് യുപിഐ ലൈറ്റ്. 

എന്താണ് യുപിഐ ലൈറ്റ്? 

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാൽ ഇടപാട് സമയങ്ങളിൽ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ നിലവിൽ വാലറ്റിൽ പണം നല്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകൾ ഉൾപ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നർത്ഥം.

യുപിഐ ലൈറ്റിനുള്ള ഇടപാട് പരിധി

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, യുപിഐ ലൈറ്റിനുള്ള പേയ്‌മെന്റുകളുടെ ഉയർന്ന പരിധി 200 രൂപയായി സജ്ജീകരിച്ചിരിക്കുന്നു. 200 രൂപയിൽ താഴെയുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കൾക്ക് യുപിഐ പിൻ ആവശ്യമില്ല. 

ഇന്റർനെറ്റ് ഇല്ലാതെ നിങ്ങൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാൻ കഴിയുമോ?

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ ഡെബിറ്റ് പേയ്‌മെന്റുകൾ നടത്താം,അതേസമയം, ക്രെഡിറ്റ് പേയ്‌മെന്റുകൾ ഇന്റർനെറ്റിന്റെ സഹായത്തോടെ അക്കൗണ്ടിലേക്ക് ചെയ്യപ്പെടും. 

ഇത് ഉപയോക്താക്കൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?

ഇത്  ഉപയോക്താക്കൾക്ക് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്ക് ലളിതവും വേഗതയേറിയതുമായ സൗകര്യം ഒരുക്കുന്നു. ഉപഭോക്താക്കൾക്ക് ഇനി അവരുടെ പണം നഷ്ടപ്പെടില്ല. തിരക്കേറിയ സമയങ്ങളിൽ പോലും ഇടപാട് നടത്താം 

എങ്ങനെ ഫണ്ട് ചേർക്കാം?

ഫണ്ടുകൾ ഓൺലൈൻ മോഡിൽ മാത്രമേ ചേർക്കൂ, ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. 

click me!