Paytm Gold Offer| പേടിഎമ്മിൽ 1000 രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 5000 രൂപയുടെ സ്വർണം സൗജന്യം: ഓഫർ ഇങ്ങനെ

Published : Nov 03, 2021, 12:26 PM IST
Paytm Gold Offer| പേടിഎമ്മിൽ 1000 രൂപയ്ക്ക് സ്വർണം വാങ്ങിയാൽ 5000 രൂപയുടെ സ്വർണം സൗജന്യം: ഓഫർ ഇങ്ങനെ

Synopsis

ലക്കി ഡ്രോ സ്‌ക്രാച്ച് കാര്‍ഡിലൂടെ പേടിഎം വഴി ഡിജിറ്റൽ ഗോള്‍ഡ് വാങ്ങുന്ന ഭാഗ്യവാന്മാര്‍ക്ക് 5000 രൂപയുടെ സ്വർണം സൗജന്യമായി പേടിഎം സ്വർണ ലോക്കറിലേക്ക് നേരിട്ട് ലഭിക്കും

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം (Paytm) ദീപാവലിയോട് (Diwali) അനുബന്ധിച്ച് 'യെ ദിവാലി ഗോള്‍ഡ് വാലി' (Yeh Diwali Gold wali) ഓഫര്‍ പുറത്തിറക്കി. നവംബർ അഞ്ച് വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം (Digital Gold) വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കും. പേടിഎമ്മില്‍ 1000 രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.

Gold Price Today| ഇന്നത്തെ സ്വർണവില; ഒരു പവൻ സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞു

ലക്കി ഡ്രോ സ്‌ക്രാച്ച് കാര്‍ഡിലൂടെയായിരിക്കും (lucky draw scratch card) പേടിഎം ഗോള്‍ഡ് (Paytm Gold) ബാക്ക് ലഭിക്കുക. ഭാഗ്യവാന്മാര്‍ക്ക് പേടിഎം സ്വർണ ലോക്കറിലേക്ക് (Paytm Gold Locker) സ്വര്‍ണം നേരിട്ട് ലഭിക്കും. ഓരാള്‍ക്ക് എത്ര തവണ വേണമെങ്കിലും സ്വർണം വാങ്ങാം. പേടിഎം ആപ്പില്‍ സ്വര്‍ണത്തിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന് ലഭിച്ച സ്വര്‍ണം 'ട്രാന്‍സാക്ഷന്‍' എന്ന ടാബിനു താഴെ കാണാനാവും.

പേടിഎം ഗോള്‍ഡിലൂടെ ഉപഭോക്താവിന് ബിഐഎസ് സര്‍ട്ടിഫൈ ചെയ്ത 99.99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം വാങ്ങാം. ഒരു രൂപ മുതല്‍ ആരംഭിക്കുന്ന, ആഴ്ചയിലോ മാസത്തിലോ ഉള്ള, പേയ്‌മെന്റ് പ്ലാനുകള്‍ ഉപഭോക്താവിന് തന്നെ തെരഞ്ഞെടുക്കാവുന്നതാണ്. ഡിജിറ്റല്‍ സ്വര്‍ണം നാണയങ്ങളാക്കാനും ബാറുകളാക്കാനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ ലഭ്യമാക്കാനും പ്ലാറ്റ്‌ഫോമില്‍ അവസരമുണ്ട്.

പേടിഎമ്മിൽ 24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താവ് ചെയ്യേണ്ടത് ഇതാണ്. പേടിഎമ്മില്‍ ലോഗ് ഇൻ ചെയ്ത് പേടിഎം ഡോള്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ദിവസവുമുള്ള വില പരിശോധിക്കുക. ഇഷ്ടമുള്ള തുക അല്ലെങ്കില്‍ തൂക്കം എന്റര്‍ ചെയ്യുക. പേടിഎം വാലറ്റ്, പേടിഎം യുപിഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പേമെന്റ് പൂര്‍ത്തിയാക്കിയാല്‍ ഡിജിറ്റല്‍ ലോക്കറില്‍ അപ്പോള്‍ തന്നെ സ്വര്‍ണം എത്തും.

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും