മാർച്ചിൽ പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ബാങ്കുകൾക്ക് എത്ര പലിശ നൽകണം, പരിശോധിക്കാം

Published : Mar 03, 2025, 04:54 PM IST
മാർച്ചിൽ പേഴ്‌സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ? ബാങ്കുകൾക്ക് എത്ര പലിശ നൽകണം, പരിശോധിക്കാം

Synopsis

വായ്പ എടുക്കാൻ പ്ലാൻ ഉള്ളവരാണെങ്കിൽ 2025 മാർച്ചിലെ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ അറിയാം.  

ണത്തിന് അടിയന്തര ആവശ്യം വരുമ്പോളാണ് പലരും വ്യക്തിഗത വായ്പകളെ ആശ്രയിക്കുക. എന്നാൽ കണ്ണുംപൂട്ടി വ്യക്തിഗത വായ്പകൾ എടുക്കരുത്. രാജ്യത്തെ പ്രമുഖ ബാങ്കുകൾ എത്ര പലിശയാണ് ഈടാക്കുന്നതെന്നു അറിഞ്ഞശേഷം അത് താരതമ്യം ചെയ്ത് ഇതാണോ ഗുണം എന്നുനോക്കി മാത്രം വ്യക്തിഗത വായ്പ എടുക്കുക. പലിശ ഉയർന്നാൽ അത് ബാധ്യത കൂട്ടും. പ്രതിമാസം വലിയൊരു തുക ഇഎംഐ യായി നൽകേണ്ടി വരും. വായ്പ എടുക്കാൻ പ്ലാൻ ഉള്ളവരാണെങ്കിൽ 2025 മാർച്ചിലെ വ്യക്തിഗത വായ്പ പലിശ നിരക്കുകൾ അറിയാം.
 

ബാങ്ക്പലിശ  (ശതമാനത്തിൽ)പ്രോസസിംഗ് ഫീ
എച്ച്ഡിഎഫ്സി ബാങ്ക് 10.85 മുതൽ 24 വരെ6,500
ഐസിഐസിഐ ബാങ്ക് 10.85 മുതൽ  16.65 വരെ2% + നികുതി
ഫെഡറൽ ബാങ്ക്11.49 മുതൽ 14.49 
കൊട്ടക് മഹീന്ദ്ര ബാങ്ക് 10.99 മുതൽ 16.99 വരെ5% വരെ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ  12.60 മുതൽ 14.60 വരെ 
ബാങ്ക് ഓഫ് ബറോഡ12.15 മുതൽ 18.50 വരെ 
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ11.50 മുതൽ 15.20 വരെ 


 ഈ പട്ടികയിൽ നിന്നും വായ്പ എടുക്കാൻ പ്ലാനുള്ളവർ മനസിലാക്കേണ്ടത് ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് കൂടുതൽ പലിശ നിരയ്ക്കും ക്രെഡിറ്റ് സ്കോർ കൂടുതൽ ഉള്ളവർക്ക് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കുമാണ് ഈടാക്കുക. കൂടാതെ  പ്രോസസ്സിംഗ് ചാർജുകളും ഉണ്ട്. ബാങ്കുകൾ വിവിധ രീതിയിൽ പ്രോസസ്സിംഗ് ചാർജുകളും ഈടാക്കും. ഇത് ഒന്നുകിൽ കൃത്യമായ തുക ആയിരിക്കാം. അല്ലെങ്കിൽ വായ്പ എടുക്കുന്ന തുകയുടെ ശതമാനമായിരിക്കാം 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം