വരുമാനം എത്രയാണ്? പേഴ്സണൽ ലേൺ എത്ര രൂപ ലഭിക്കുമെന്ന് പരിശേധിക്കാം, കണക്കുകൾ ഇങ്ങനെ

Published : Jun 14, 2025, 07:30 PM IST
How to Find the Best Personal Loan Providers in Your Area: A Local Guide

Synopsis

ചില ബാങ്കുകൾ 25 ലക്ഷത്തിൽ കൂടുതലുള്ള വ്യക്തിഗത വായ്പകൾ നൽകാറില്ല. മറ്റുള്ളവ 40 ലക്ഷം വരെയാകാം നൽകുക

 

ടിയന്തരമായി പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും എല്ലാവരും ആശ്രയിക്കുക പേഴ്സണൽ ലോണിനെയാണ്. എന്നാൽ വായിപ എടുക്കാൻ പോകുന്നതിന് മുൻപ് അറിയേണ്ടത് എത്ര രൂപ വരെ വായ്പ ലഭിക്കും എന്നുള്ളതാണ്. ഓരോരുത്തരുടെയും വരുമാനം അനുസരിച്ചാണ് ബാങ്ക് വായ്പ അനുവദിക്കുക. സുരക്ഷിതമല്ലാത്ത വായ്പയായതുകൊണ്ട് വ്യക്തിഗത വായ്പയ്ക്ക് പലിശ ഉയർന്നതായിരിക്കും. പ്രതിവർഷം 12 മുതൽ 18 ശതമാനം വരെ പലിശ ഈടാക്കിയേക്കും.

വ്യക്തിഗത വായ്പ എടുക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ വായ്പയുടെ പരിധി അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, ചില ബാങ്കുകൾ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 20 മടങ്ങ് വരെ വായ്പ വാഗ്ദാനം ചെയ്യുന്നു, മറ്റു ചിലത് ഇതിൽ കുറവായിരിക്കും. അതായത് പ്രതിമാസ വരുമാനം ഒരു ലക്ഷം രൂപയാണെങ്കിൽ ക്രെഡിറ്റ് സ്കോർ പോലുള്ള ഘടകങ്ങൾ പരി​ഗണിച്ച ശേഷം ബാങ്ക് നിങ്ങൾക്ക് 20 ലക്ഷം അല്ലെങ്കിൽ ₹ 30 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്യും. ഇങ്ങനെ 20 തവണകളുടെ ഗുണിതങ്ങളുടെ അടിസ്ഥാനത്തിൽ, വ്യക്തിഗത വായ്പ പരിധി അറിയാം

ചില ബാങ്കുകൾ 25 ലക്ഷത്തിൽ കൂടുതലുള്ള വ്യക്തിഗത വായ്പകൾ നൽകാറില്ല. മറ്റുള്ളവ 40 ലക്ഷം വരെയാകാം നൽകുക. അതായത് ഒരു വ്യക്തിക്ക് ഉയർന്ന വായ്പ ലഭിക്കാൻ അർഹതയുണ്ടെന്ന് കരുതി ബാങ്ക് അത് അംഗീകരിക്കണമെന്നില്ല. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക് 40 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പ നൽകുന്നു, അതേസമയം ഐസിഐസിഐ ബാങ്ക് 50 ലക്ഷം വരെ വായ്പ നൽകുന്നുണ്ട്.

 

പ്രതിമാസ വരുമാനംവ്യക്തിഗത വായ്പ പരിധി
25,000 രൂപ5 ലക്ഷം
50,000  രൂപ10 ലക്ഷം
75,000 രൂപ15 ലക്ഷം
1,00,000 രൂപ20 ലക്ഷം
1,25,000 രൂപ25 ലക്ഷം
1,50,000 രൂപ30 ലക്ഷം
1,75,000 രൂപ35 ലക്ഷം
2,00,000 രൂപ40 ലക്ഷം

PREV
Read more Articles on
click me!

Recommended Stories

രൂപ-റൂബിള്‍ ഇടപാട്: തടസ്സം രാഷ്ട്രീയമല്ല, കച്ചവടത്തിലെ 'കണക്കുകള്‍' മാത്രം; നിലപാട് വ്യക്തമാക്കി പുടിന്‍
ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്; ദില്ലി - തിരുവനന്തപുരം ടിക്കറ്റ് നിരക്ക് ഒരു ലക്ഷം കടന്നു!