ഏത് ബാങ്കിൽ നിന്നാണ് ഭവന വായ്പ എടുത്തത്? പലിശ കുറച്ച് ഈ ബാങ്ക്; നാളെ മുതൽ പുതുക്കിയ നിരക്കുകൾ

Published : Jun 14, 2025, 03:53 PM IST
SBI Long-Term Equity Fund

Synopsis

ജൂൺ 15 മുതൽ എസ്‌ബി‌ഐയുടെ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ദില്ലി: എസ്ബിഐയിൽ നിന്നും വായ്പ എടുത്തവർക്ക് സന്തോഷ വാർത്ത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ കുറച്ചതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ പ്രധാന വായ്പാ നിരക്കുകളിൽ 0.50% കുറവ് വരുത്തി. 2025 ജൂൺ 15 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്ക് (ഇബിആർ), എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് നിരക്ക് (ഇബിഎൽആർ), റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് നിരക്ക് (ആർ‌എൽ‌എൽ‌ആർ) എന്നിവയുൾപ്പെടെ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള നിരക്കുകളെ റിപ്പോ നിരക്കിലെ കുറവ് ബാധിക്കും. ഇവ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരായിട്ടുണ്ട്. എസ്‌ബി‌ഐയുടെ ഏറ്റവും പുതിയ വായ്പ നിരക്കുകൾ അറിയാം.

എസ്‌ബി‌ഐ എം‌സി‌എൽ‌ആർ

എസ്‌ബി‌ഐയുടെ എം‌സി‌എൽ‌ആർ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഒരു രാത്രിയിലേക്കുള്ള എം‌സി‌എൽ‌ആർ, , ഒരു മാസത്തേക്കുള്ള എം‌സി‌എൽ‌ആർ എന്നിവ രണ്ടും 8.20 ശതമാനമാണ്. മൂന്ന് മാസ നിരക്ക് 8.55 ശതമാനവും ആറ് മാസ നിരക്ക് 8.90 ശതമാനവുമാണ്. ഒരു വർഷത്തെ എം‌സി‌എൽ‌ആർ 9 ശതമാനമാണഅ രണ്ട് വർഷത്തെയും മൂന്ന് വർഷത്തെയും നിരക്കുകൾ യഥാക്രമം 9.05 ശതമാനവും 9.10 ശതമാനവുമാണ്.

എസ്‌ബി‌ഐ ഇബി‌എൽ‌ആർ

ജൂൺ 15 മുതൽ എസ്‌ബി‌ഐയുടെ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് നിരക്ക് 8.65 ശതമാനം മുതൽ 8.15 ശതമാനം വരെയാണ്. റിസർവ് ബാങ്ക് നിർദ്ദേശിച്ച പ്രകാരം, ഭവന വായ്പകളും എംഎസ്എംഇ വായ്പകളും ഉൾപ്പെടെ വിവിധ ഫ്ലോട്ടിംഗ് റേറ്റ് വായ്പകൾക്കുള്ള പലിശ നിരക്കുകൾ ബാങ്കുകൾ നിർണ്ണയിക്കുന്നത് ഇബിആർ നിരക്കിന്റെ അടിസ്ഥാനത്തിലാണ്.

എസ്‌ബി‌ഐയുടെ ഭവനവായ്പ നിരക്കുകൾ

വായ്പ എടുക്കുന്നവരുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കി ഭവന വായ്പ പലിശ നിരക്ക് 7.50% മുതൽ 8.45% വരെ വ്യത്യാസപ്പെട്ടിരിക്കും. എസ്‌ബി‌ഐയിൽ നിന്നുള്ള എല്ലാ ഭവന വായ്പകളും എക്‌സ്‌റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിംഗ് റേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സിബിൽ സ്കോർ, ലോൺ കാലാവധി, തുക തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് നിരക്കുകൾ വ്യത്യാസപ്പെടും.

എസ്‌ബി‌ഐ ഭവനവായ്പയുടെ പ്രോസസ്സിംഗ് ഫീസ് എത്രയാണ്?

ഭവന വായ്പ തുകയുടെ 0.35 ശതമാനമായിരിക്കും പ്രോസസ്സിംഗ് ഫീസ്. ജിഎസ്ടി ഒഴികെ കുറഞ്ഞത് 2,000 രൂപയും പരമാവധി 10,000 രൂപയും ആയിരിക്കും പ്രോസസ്സിംഗ് ഫീസ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം