പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി; ഇന്നത്തെ ഇന്ധന വില നിലവാരം ഈ രീതിയില്‍

By Web TeamFirst Published Dec 27, 2019, 11:01 AM IST
Highlights

യുഎസ്- ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. കൊച്ചിയിൽ ഇന്ന് പെട്രോളിന് 76 രൂപ 83 പൈസയും ഡീസലിന് 70 രൂപ 97 പൈസയുമാണ് നിരക്ക്. രാജ്യാന്തര എണ്ണവിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ ഇന്ധനവിലയെയും ബാധിച്ചത്.

തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങൾ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്- ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമാണ്. രാജ്യാന്തര വിപണിയിലും എണ്ണവില കൂടി. ബ്രെൻഡ് ക്രൂഡ് ബാരലിന് 66.80 ഡോളറും WTI ക്രൂഡിന് ബാരലിന് 61.81 ഡോളറുമാണ് ഇന്നത്തെ നിരക്ക്. സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില നിലവാരം നോക്കാം.

തിരുവനന്തപുരം- പെട്രോൾ-78.18- ഡീസൽ-72.34

കൊച്ചി- പെട്രോൾ-76.82-ഡീസൽ-70.97

കോഴിക്കോട്- പെട്രോൾ-77.16-ഡീസൽ-71.30
 

click me!