പെട്രോള്‍ വില അഞ്ചുമാസത്തെയും ഡീസല്‍ വില ഏഴുമാസത്തെയും താഴ്ന്ന നിലയില്‍

By Web TeamFirst Published Feb 11, 2020, 12:42 PM IST
Highlights

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില അ‍ഞ്ച് മാസത്തെ താഴ്ന്നനിലയില്‍. ഡീസല്‍ വില ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ് എണ്ണവിലയില്‍ കുറവു വരാന്‍ പ്രധാന കാരണം. 

ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില അ‍ഞ്ച് മാസത്തെ താഴ്ന്നനിലയില്‍. ഡീസല്‍ വില ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞതാണ് എണ്ണവിലയില്‍ കുറവു വരാന്‍ പ്രധാന കാരണം. രൂപയുടെ മൂല്യം സ്ഥിരതയാര്‍ജിച്ചതും എണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

ചൈനയില്‍ ആവശ്യം കുറവുവന്നതും കൊറോണ വൈറസ് ഭീതിയും ക്രൂഡോയില്‍ വിലയില്‍ ഇടിവ് വരുത്തിയതോടെ കഴിഞ്ഞ മാസം 25 ശതമാനത്തോളം വില കുറഞ്ഞിരുന്നു. ബാരലിന് 54 ഡോളറാണ് നിലവില്‍ ക്രൂഡോയില്‍ വില. 

പ്രധാന നഗരങ്ങളില്‍ ചൊവ്വാഴ്ച പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയും കുറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 73.76 രൂപയാണ് വില, കോഴിക്കോട്- 74.06, തിരുവനന്തപുരം- 69.85. ഡീസല്‍ വില- കൊച്ചി 68.36, കോഴിക്കോട്-68.67, തിരുവനന്തപുരം 69.85 എന്നിങ്ങനെയാണ്. ദില്ലിയില്‍ പെട്രോളിന് 71.94 രൂപയും ഡീസല്‍ 64.87 രൂപയുമാണ്.

click me!