Latest Videos

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ അനുവദിക്കാം: ഇപിഎഫ്ഒ അപ്പീല്‍ തള്ളി സുപ്രീം കോടതി

By Web TeamFirst Published Apr 2, 2019, 10:49 AM IST
Highlights

നേരത്തെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് ഇപിഎഫ്ഒ വരുത്തിയ ഭേദഗതികള്‍  കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരള ഹൈക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്താണ് ഇപിഎഫ്ഒ സുപ്രീം കോടതിയെ സമീപിച്ചത്.

ദില്ലി: പൂര്‍ണശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഇപിഎഎഫ്ഒയ്ക്ക് (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അനുവദിക്കാമെന്ന് സുപ്രീം കോടതി. നേരത്തെ പെന്‍ഷന്‍ വ്യവസ്ഥകളില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് ഇപിഎഫ്ഒ വരുത്തിയ ഭേദഗതികള്‍  കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരള ഹൈക്കോടതിയുടെ ഈ വിധി ചോദ്യം ചെയ്താണ് ഇപിഎഫ്ഒ സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍, ഇപിഎഫ്ഒയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് അപ്പാടെ തള്ളി. ഇതോടെ കോടിക്കണക്കിന് ഇപിഎഫ് വരിക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി വിഹിതം നല്‍കിയാല്‍ ഉയര്‍ന്ന പെന്‍ഷന് അര്‍ഹത കൈവന്നു. ശമ്പളം എത്ര ഉയര്‍ന്നതാണെങ്കിലും വിരമിച്ച ശേഷം  3,000 രൂപയില്‍ കൂടുതല്‍ പിഎഫ് പെന്‍ഷന്‍ കിട്ടാത്ത സ്ഥിതി വിശേഷമായിരുന്നു നിലവിലുണ്ടായിരുന്നത്. 

click me!