
ഇന്ന് തൊഴിൽ മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാണ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ്. ഇ-കൊമേഴ്സ് വിപുലീകരണവും, പുതിയ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും വരവും ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെ വർദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ലോജിസ്റ്റിക്സ് സംവിധാനങ്ങൾ ഒരു രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വളരെയധികം നിർണ്ണായകമായ ഈ ഘട്ടത്തിൽ ലോജിസ്റ്റിക്സ് രംഗത്ത് മികച്ച രീതിയിൽ പരിശീലനം നേടുന്നവർക്ക് ആഗോളതലത്തിൽ വലിയ തൊഴിൽ അവസരങ്ങളാണ് കാത്തിരിക്കുന്നത്.
എന്നാൽ രാജ്യാന്തര തലത്തിൽ ഈ തൊഴിൽ അവസരങ്ങളിലെത്തിച്ചേരാൻ ആവിശ്യമായ സ്കിൽ സെറ്റുകൾ കരസ്ഥമാക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ, പ്രത്യേകിച്ച് കേരളത്തിൽ, വളരെ കുറവാണ്. ലോജിസ്റ്റിക് മേഖലയിൽ പരിശീലനം നടത്തുന്ന അനേകം സ്ഥാപനങ്ങൾ ഉണ്ടെങ്കിലും കുറഞ്ഞ നിലവാരത്തിലുള്ള കോഴ്സുകളും, അപ്ഡേറ്റഡ് അല്ലാത്ത സിലബസും കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഒരു നല്ല ലോജിസ്റ്റിക് കരിയർ നേടിക്കൊടുക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുകയാണ്. അതിനാൽ കൂടുതൽ പേരും ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന വിദേശ വിദ്യഭ്യാസത്തെ ആശ്രയിക്കുന്നു. യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് കോഴ്‌സുകളുടെ അന്താരാഷ്ട്ര അംഗീകാരവും മൂല്യവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാൽ ഇത്തരം കോഴ്‌സുകൾ സാധാരണക്കാരന് താങ്ങാവുന്നതിലേറെ ചെലവേറിയതാണ്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ആദ്യമായി അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് ഇന്സ്ടിട്യൂട്ടിന്റെ (ANSI) IACET അക്രഡിറ്റേഷൻ നേടിയിട്ടുള്ള ഐബിസ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്, അമേരിക്കൻ PG Diploma in Global Logistics & Supply Chain Management കോഴ്സ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഈ കോഴ്സിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുത്ത് പഠിക്കാം. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെ പ്രതിവർഷം ലക്ഷങ്ങൾ സമ്പാദിക്കാൻ പ്രാപ്തരാക്കുന്ന ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഇന്ത്യയിലും വിദേശത്തുമായി കാത്തിരിക്കുന്നത്.
എഐ സാങ്കേതികവിദ്യ കോർത്തിണക്കികൊണ്ടു, ലോജിസ്റ്റിക്സ് മേഖലയിൽ വർഷങ്ങൾ പ്രവൃത്തി പരിചയമുള്ള വിദഗ്ധർ ഡിസൈൻ ചെയ്ത ഏറ്റവും അഡ്വാൻസ്ഡ് സിലബസ്, ദേശീയതലത്തിലും അന്തർദേശീയതലത്തിലും അംഗീകാരമുള്ള സർട്ടിഫിക്കേഷൻ, മികച്ച പ്രവൃത്തി പരിചയമുള്ള വിദഗ്ധരിൽ നിന്നുള്ള പരിശീലനം തുടങ്ങിയവ ഈ കോഴ്സിന്റെ മറ്റ് പ്രതേകതകളാണ്. ഒപ്പം മികച്ച ലേണിങ് എക്‌സ്‌പീരിയൻസ് നൽകുന്നതിന് ലൈവ് വർക്ക്‌ഷോപ്പുകളും ഇൻഡസ്ട്രിയൽ വിസിറ്റുകളും കോഴ്സിന്റെ ഭാഗമായി ഐബിസ് നൽകുന്നു.
പഠനത്തിന് ഏറ്റവും ഉചിതമായ ഒരു അന്തരീക്ഷം വിദ്യാർത്ഥികൾക്ക് ഒരുക്കുന്നത് ഐബിസിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ്. വി.ആർ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ക്ലാസ്സ്മുറികൾ ഉൾപ്പെടെ ഏറ്റവും നൂതനമായ പഠനസൗകര്യങ്ങളോട് കൂടി കേരളത്തിലെ തൃശ്ശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം, പെരിന്തൽമണ്ണ, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ ഐബിസിന് ക്യാമ്പസുകൾ ഉണ്ട്. ക്യാമ്പസ്സുകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ട് എത്തിയോ, ഓൺലൈനായോ പഠിക്കാനുള്ള സൗകര്യവുമുണ്ട്. കേരളത്തിന് പുറമേ ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലും ഐബിസിന്റെ ക്യാമ്പസുകൾ സജീവമായി പ്രവർത്തിക്കുന്നു.
ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം പ്രമുഖ ലോജിസ്റ്റിക്സ് കമ്പനികളുമായി സഹകരിച്ച് ഐബിസ് ഓരോ വർഷവും പ്ലേസ്‌മെൻ്റ് ഡ്രൈവുകൾ സങ്കടിപ്പിക്കുന്നതുവഴി വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ ആണ് ലഭിക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇതിനോടകം ഐബിസിൻ്റെ ലോജിസ്റ്റിക്സ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി, മികച്ച തൊഴിൽ സാധ്യതകളിലേക്ക് കടന്നിട്ടുണ്ട്.
ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻ്റ് നൽകുന്ന സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യൂക്കേഷൻ പ്രൊവൈഡർ പുരസ്ക്കാരം നേടിയ കേരളത്തിലെ ഒരേയൊരു വിദ്യഭ്യാസ സ്ഥാപനവും ഇന്ത്യയിലെ 14 ഇൻസ്റ്റിട്യൂഷനുകളിൽ ഒന്നുമാണ് ഐബിസ്. ഇത് കൂടാതെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്, ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ.