'മറ്റൊരിടത്ത് ജോലി ചെയ്തവരെ ജോലിക്കെടുക്കുന്നില്ല'; എയർലൈനുകൾക്കെതിരെ പരാതിയുമായി പൈലറ്റുമാരുടെ സംഘടന

Published : Feb 19, 2025, 12:16 PM IST
'മറ്റൊരിടത്ത് ജോലി ചെയ്തവരെ ജോലിക്കെടുക്കുന്നില്ല'; എയർലൈനുകൾക്കെതിരെ പരാതിയുമായി പൈലറ്റുമാരുടെ സംഘടന

Synopsis

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന  വിപണികളിലൊന്നാണ് ഇന്ത്യ, വ്യോമഗതാഗതത്തിൻ്റെ വളർച്ച കണക്കിലെടുത്ത് പൈലറ്റുമാരുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ദില്ലി: രാജ്യത്തെ പ്രമുഖ എയർലൈനുകളായ എയർ ഇന്ത്യയും ഇൻഡിഗോയും പരസപരം പൈലറ്റുമാരെ നിയമിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്ന ആരോപണവുമായി പൈലറ്റുമാരുടെ സംഘടന. എയർലൈനുകൾ തമ്മിൽ അപ്രഖ്യാപിത ധാരണയാണ് ഉള്ളതെന്നും സംഘടന ആരോപിച്ചു. വ്യോമയാന മേഖലയിലെ തൊഴിൽ മേഖലയിൽ നടക്കുന്ന അന്യായമാണിതെന്ന് ചൂണ്ടിക്കാട്ടി സംഘടന സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. 

ടാറ്റ ഗ്രൂപ്പിൻ്റഎ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇൻഡിഗോയിൽ നിന്നുള്ള പൈലറ്റുമാരെ ജോലിക്ക് നിയമിക്കില്ല, അതേ പോലെ ഇൻഡിഗോ, എയർ ഇന്ത്യയിൽ നിന്നുള്ള പൈലറ്റുമാരെ ജോലിക്ക് നിയമിക്കില്ല. ഇത് അനീതിയാണെന്നും തൊഴിലെടുക്കാനുള്ള അവകാശത്തിന് മുകളിലുള്ള ലംഘനമാണെന്നും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ പറഞ്ഞു. 

അതേസമയം എയർ ഇന്ത്യയും ഇൻഡിഗോയും പൈലറ്റുമാരുടെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഇൻഡിഗോുടെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്. 

സിവിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവിന് പൈലറ്റുമാരുടെ സംഘടന അയച്ച കത്തിൽ, തൊഴിലിടത്തെ അസമത്വത്തെ കുറിച്ച് സംഘടന ആശങ്ക പ്രകടിപ്പക്കുന്നുണ്ട്. കൂടാതെ എയർലൈനുകളുടെ ഈ നടപടിയിലെ ധാർമ്മികതയെ ചോദ്യം ചെയ്യുന്നുമുണ്ട്. വ്യോമയാന മേഖലയിലെ തൊഴിൽ ന്യായവും ഭരണഘടനാപരവും നിയമങ്ങൾക്ക് അനുസൃതമായി തുടരുന്നുവെന്ന് ഉറപ്പാക്കണമെന്ന്  സംഘടന  മന്ത്രിയോട് അഭ്യർത്ഥിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന  വിപണികളിലൊന്നാണ് ഇന്ത്യ, വ്യോമഗതാഗതത്തിൻ്റെ വളർച്ച കണക്കിലെടുത്ത് പൈലറ്റുമാരുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എയർലൈനുകളിലും ഹെലികോപ്റ്റർ കമ്പനികളിലുമായി പ്രവർത്തിക്കുന്ന 800-ലധികം പൈലറ്റുമാരാണ് ഈ സംഘടനയിലുള്ളത്.  
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം