ശമ്പള കുടിശ്ശിക നല്‍കിയില്ലെങ്കില്‍ നിയമ നടപടി; ജെറ്റ് എയര്‍വേസിന് പൈലറ്റ് സംഘടനയുടെ നോട്ടീസ്

Published : Apr 10, 2019, 01:17 PM IST
ശമ്പള കുടിശ്ശിക നല്‍കിയില്ലെങ്കില്‍ നിയമ നടപടി; ജെറ്റ് എയര്‍വേസിന് പൈലറ്റ് സംഘടനയുടെ നോട്ടീസ്

Synopsis

 ജനുവരി മുതലുള്ള ശമ്പളമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കാനുള്ളത്.

ദില്ലി: ജെറ്റ് എയര്‍വേസ് മാനേജ്മെന്‍റിന് പൈലറ്റുമാരുടെ സംഘടനയായ ദ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡിന്‍റെ ലീഗല്‍ നോട്ടീസ്. ഏപ്രില്‍ 14 ന് മുന്‍പ് ശമ്പള കുടിശിക തന്ന് തീര്‍ത്തില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസിലുള്ളത്. സിഇഒ വിനയ് ദുബേയ്ക്കാണ് സംഘടന നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി മുതലുള്ള ശമ്പളമാണ് പൈലറ്റുമാര്‍ക്ക് ലഭിക്കാനുള്ളത്.

ഏപ്രില്‍ ഒന്ന് മുതല്‍ സര്‍വീസ് അവസാനിപ്പിച്ച് സമരം ചെയ്യുമെന്നായിരുന്നു നേരത്തെ പൈലറ്റുമാര്‍ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ശമ്പള കുടിശ്ശിക നല്‍കാന്‍ ജെറ്റ് എയര്‍വേസിന്‍റെ ഇടക്കാല മാനേജ്മെന്‍റിന്  ഏപ്രില്‍ 14 വരെ സമയം നല്‍കാന്‍ പൈലറ്റുമാരുടെ സംഘടന തീരുമാനമെടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാനേജ്മെന്‍റിന് നോട്ടീസ് അയച്ചിരിക്കുന്നത്. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്