ബ്രിക്സ് ബിസിനസ് ഫോറത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി: പരിധിയില്ലാത്ത അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്നും മോദി

By Web TeamFirst Published Nov 14, 2019, 11:37 AM IST
Highlights

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് കാരണമായതായി ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

ദില്ലി: ലോകത്തെ ഏറ്റവും തുറന്ന, നിക്ഷേപ സൗഹാര്‍ദ്ദ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് ബിസിനസ്സ് നേതാക്കളെ ആകർഷിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും അഞ്ച് രാജ്യങ്ങളുടെ ഗ്രൂപ്പിംഗ് സാമ്പത്തിക വികസനത്തിന് കാരണമായതായി ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇന്ത്യയെ പരിധിയില്ലാത്ത അവസരങ്ങളുടെ നാടായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാഷ്ട്രീയ സ്ഥിരത, പ്രവചനീയമായ നയം, ബിസിനസ് സൗഹാര്‍ദ്ദ പരിഷ്കാരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും തുറന്നതും നിക്ഷേപപരവുമായ സൗഹൃദ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.

“ലോകത്തിന്റെ സാമ്പത്തിക വളർച്ചയുടെ 50 ശതമാനവും ബ്രിക്സ് രാജ്യങ്ങളിലാണ്. ലോകത്ത് സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും, ബ്രിക്സ് രാജ്യങ്ങൾ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി, ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി, സാങ്കേതികവിദ്യയിലും നവീകരണത്തിലും പുതിയ മുന്നേറ്റങ്ങൾ കൈവരിച്ചു,” പ്രധാനമന്ത്രി പറഞ്ഞു.

click me!