ജൂണിലെ ആദ്യ രണ്ടാഴ്ചകളിൽ വൈദ്യുതി ഉപഭോഗത്തിൽ വർധന

By Web TeamFirst Published Jun 16, 2021, 10:41 PM IST
Highlights

മൺസൂണിന്റെ വരവ് വരും ദിവസങ്ങളിൽ വ്യാപാര രംഗത്തിന്റെ പ്രവർത്തനത്തിൽ തടസം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. 

ദില്ലി: രാജ്യത്തെ വൈദ്യുതി ഉപഭോഗം ജൂണിലെ ആദ്യ രണ്ട് ആഴ്ചകളിൽ വർധിച്ചു. 9.3 ശതമാനമാണ് വർധന. 55.86 ബില്യൺ യൂണിറ്റാണ് ഉപഭോഗം. വാണിജ്യ - വ്യാപാര രംഗങ്ങൾ മന്ദഗതിയിൽ കൊവിഡിന്റെ തിരിച്ചടിയിൽ നിന്ന് കരകയറുന്നതിന്റെ സൂചനയാണിത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് 51.10 ബില്യൺ യൂണിറ്റായിരുന്നു ഊർജ്ജ ഉപഭോഗം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലെ ഊർജ്ജ ഉപഭോഗം 105.08 ബില്യൺ യൂണിറ്റായിരുന്നു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം കുറവായിരുന്നു. 2019 ജൂൺ മാസത്തിൽ 117.98 ശതമാനമായിരുന്നു ഉപഭോഗം. 

എന്നാൽ മൺസൂണിന്റെ വരവ് വരും ദിവസങ്ങളിൽ വ്യാപാര രംഗത്തിന്റെ പ്രവർത്തനത്തിൽ തടസം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചകളിൽ ഉണ്ടായ വർധനവുണ്ടായില്ലെങ്കിൽ അത് തിരിച്ചടിയാകും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!