Power Couple ranking : താര ദമ്പതികളെല്ലാം പിന്നിൽ തന്നെ; അതിശക്തരായ ഇന്ത്യൻ ദമ്പതികളായി അംബാനിയും നിതയും

By Web TeamFirst Published Dec 9, 2021, 4:57 PM IST
Highlights

രാജ്യത്തെമ്പാടുമുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ള 1362 പേരിൽ നിന്നായാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തിയത്. 2019ൽ ദീപിക പദുകോൺ - രൺവീർ സിങ്, വിരാട് കോലി - അനുഷ്ക ശർമ ദമ്പതികളുമായിരുന്നു പട്ടികയിൽ മുന്നിലെത്തിയത്.

മുംബൈ: റിലയൻസ് ഇന്റസ്ട്രീസ് (Reliance Industries Limited) ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും (Mukesh Ambani) ഭാര്യ നിതയും (Nita Ambani) ഇന്ത്യയിലെ  അതിശക്തരായ ദമ്പതികളുടെ  (Power Couple ranking) പട്ടികയിൽ മുന്നിൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ബ്രാന്റ്സ് വ്യാഴാഴ്ച പുറത്തുവിട്ടതാണ് ഈ പട്ടിക. രാജ്യത്തെമ്പാടുമുള്ള 25 നും 40 നും ഇടയിൽ പ്രായമുള്ള 1362 പേരിൽ നിന്നായാണ് പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം നടത്തിയത്. 2019ൽ ദീപിക പദുകോൺ - രൺവീർ സിങ്, വിരാട് കോലി - അനുഷ്ക ശർമ ദമ്പതികളുമായിരുന്നു പട്ടികയിൽ മുന്നിലെത്തിയത്.

കൊവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ തുടർന്ന് 2020ൽ സർവേ നടത്തിനായില്ല. ഇക്കുറി സർവേ നടത്തിയപ്പോൾ ബിസിനസ് രംഗത്തുള്ള പ്രമുഖരെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. പട്ടികയിൽ ഒൻപതാമതാണ് കത്രീന കെയ്ഫും വിക്കി കൗശലും. ഒന്നാമതെത്തിയ മുകേഷ് അംബാനിക്കും നിതയ്ക്കും 94 ശതമാനം സ്കോർ കിട്ടി. ദീപിക പദുകോൺ - രൺവീർ സിങ് ദ്വയം 86 ശതമാനം സ്കോറോടെ പട്ടികയിൽ രണ്ടാമതാണ്.

വിരാട് കോലിയും  അനുഷ്കയും 79 ശതമാനം സ്കോറോടെ മൂന്നാം സ്ഥാനത്താണ്. രൺബീർ-അലിയ ഭട്ട് എന്നിവരാണ് നാലാമത്. അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും അഞ്ചാമതാണ്. ഷാരൂഖ് ഖാനും ഗൗരി ഖാനുമാണ് ആറാമത്. സെയ്ഫ് അലി ഖാനും കരീന കപൂറുമാണ് ഏഴാമത്.

കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ അതിസമ്പന്നരിൽ ഒന്നാമനായി മാറിയിരുന്നു. 91.4 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. ലോകത്തെ അതിസമ്പന്നരിൽ ഇപ്പോൾ 11-ാമതാണ് അദ്ദേഹം. ഗൗതം അദാനിയാകട്ടെ 13ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ ആസ്തി 78.1 ബില്യൺ ഡോളറാണ്. ബ്ലൂംബെർഗ് ഇന്റക്സിലെ 2021 നവംബർ 27 ലെ കണക്ക് പ്രകാരമാണിത്.

ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ അതിസമ്പന്നരുടെ ആസ്തികളിൽ നേരിട്ട് പ്രതിഫലിക്കുന്നതിനാൽ ഈ സ്ഥാനങ്ങൾ ഇനിയും മാറിമറിഞ്ഞേക്കും. അവരവർക്ക് ഉടമസ്ഥാവകാശമുള്ള ഓഹരികളുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും വർധനവും അംബാനിയുടെയും അദാനിയുടെയും ആസ്തികളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കാറുള്ളത്.

click me!