Beggar: ഇന്ത്യയെ ഭിക്ഷാടകരില്ലാത്ത രാജ്യമാക്കി മാറ്റാൻ കേന്ദ്രസർക്കാർ; പുനരധിവാസത്തിന് വമ്പൻ പദ്ധതി

Published : Dec 08, 2021, 10:43 PM IST
Beggar: ഇന്ത്യയെ ഭിക്ഷാടകരില്ലാത്ത രാജ്യമാക്കി മാറ്റാൻ കേന്ദ്രസർക്കാർ; പുനരധിവാസത്തിന് വമ്പൻ പദ്ധതി

Synopsis

രാജ്യത്തെ ഭിക്ഷാടകരെ കേന്ദ്രസർക്കാർ പുനരധിവസിപ്പിക്കും. അഞ്ച് വർഷം കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ്  ശ്രമം. 2025-26 ആകുമ്പോഴേക്ക് സപ്പോർട്ട് ഫോർ മാർജിനലൈസ്‌ഡ് ഇന്റിവിജ്വൽസ് ഫോർ  ലൈവ്‌ലിഹുഡ് ആന്റ് എന്റർപ്രൈസ് സ്കീം വഴി പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

ദില്ലി: രാജ്യത്തെ ഭിക്ഷാടകരെ കേന്ദ്രസർക്കാർ പുനരധിവസിപ്പിക്കും. അഞ്ച് വർഷം കൊണ്ട് 20000 പേരെ പുനരധിവസിപ്പിക്കാനാണ്  ശ്രമം. 2025-26 ആകുമ്പോഴേക്ക് സപ്പോർട്ട് ഫോർ മാർജിനലൈസ്‌ഡ് ഇന്റിവിജ്വൽസ് ഫോർ  ലൈവ്‌ലിഹുഡ് ആന്റ് എന്റർപ്രൈസ് സ്കീം വഴി പുനരധിവസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങാണ് ലോക്സഭയിൽ രാജ്യത്തെ ഭിക്ഷാടകരില്ലാത്ത ഇടമാക്കി മാറ്റാനുള്ള പദ്ധതിയുണ്ടെന്ന് പറഞ്ഞത്. രാജ്യത്തെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം വഴി സർക്കാരിതര സംഘടനകളെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. സർവേ, ഐഡന്റിഫിക്കേഷൻ, മൊബിലൈസേഷൻ, റെസ്ക്യു, ഷെൽട്ടർ ഹോം, കോംപ്രിഹെൻസീവ് റീസെറ്റിൽമെന്റ് തുടങ്ങിയ ഘട്ടങ്ങളിലൂടെ പദ്ധതി വിജയത്തിലെത്തിക്കാനാവുമെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

ലോക്സഭയിൽ ഇത് സംബന്ധിച്ച് ചോദ്യം ഉയർന്നുവന്നിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആസൂത്രണ മന്ത്രി റാവു ഇന്ദർജിത് സിങ് കേന്ദ്രസർക്കാരിന്റെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. സ്മൈൽ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.

WFH : വർക്ക് ഫ്രം ഹോം സംവിധാനത്തിന് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു

ദില്ലി: വർക്ക് ഫ്രം ഹോമിന് നിയമപരിരക്ഷ നൽകാൻ നീക്കം തുടങ്ങി കേന്ദ്രസർക്കാർ. ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ചട്ടക്കൂട് കൊണ്ടുവന്നേക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ കൊണ്ടു വരാനാണ് നീക്കം. വീടുകളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി, ഇന്റർനെറ്റ് ചെലവുകൾ ആര് വഹിക്കണമെന്നത് സംബന്ധിച്ചും പുതിയ നിയമത്തിൽ വ്യവസ്ഥകൾ തയ്യാറാക്കിയേക്കും. 

2020-ൽ കൊവിഡ് മഹാമാരിയുടെ വ്യാപനത്തോടെ രാജ്യത്തെ കോടിക്കണക്കിനാളുകൾ വർക്ക് ഫ്രം ഹോം രീതിയിൽ ജോലി ചെയ്തു വരികയാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ഇവരിൽ വലിയ ഒരു വിഭാ​ഗം ഇനിയും ഓഫീസുകളിലേക്ക് എത്തിയിട്ടില്ല. കൊവിഡിൻ്റെ തുട‍ർതരം​ഗങ്ങളും ഷിഫ്റ്റിം​ഗ് ബുദ്ധിമുട്ടുകളും ഇതിനു കാരണമായിട്ടുണ്ട്. വ‍ർക്ക് ഫ്രം ഹോമിലേക്ക് മാറിയിട്ടും ദൈനംദിന പ്രവ‍ർത്തനങ്ങൾ വലിയ മുടക്കമില്ലാതെ നടന്നുവെന്ന ഭൂരിപക്ഷം കമ്പനികളുടേയും വിലയിരുത്തൽ. 

വീട്ടമ്മമാരടക്കമുള്ള വനിതാ ജീവനക്കാർ വ‍ർക്ക് ഫ്രം ഹോം കൂടുതലായി ഉപയോ​ഗപ്പെടുത്തുന്നു പ്രവണതയും നിലവിലുണ്ട്. വ‍ർക്ക് ഫ്രം ഹോം സംവിധാനത്തെക്കുറിച്ച് ജീവനക്കാർക്കിടയിൽ നടന്ന ചില ഓൺലൈൻ സർവ്വേകളിൽ പക്ഷേ ഓഫീസിലും വർക്ക് ഫ്രം ഹോമിലുമായി ജോലി തുടരാനുള്ള താത്പര്യമാണ് ആളുകൾ പ്രക‌ടിപ്പിച്ചത്. വർക്ക് ഫ്രം ഹോം, ഓൺലൈൻ ജോലികൾ സംബന്ധിച്ച് നിലവിൽ ഇന്ത്യയിൽ കൃത്യമായ വേതന- നിയമവ്യവസ്ഥകളില്ല. ഈ വ‍ർഷം ആദ്യമാണ് വ‍ർക്ക് ഹോമിന് നിയമസാധുത നൽകി സ‍ർക്കാർ സ്റ്റാൻഡിം​ഗ് ഓർഡർ നൽകിയത്. 
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ