'ഒരു കുടുംബത്തിൽ ഒന്നെങ്കിലും', അക്കൗണ്ടുകളുടെ എണ്ണം കോടികൾ കടന്നു; പ്രധാനമന്ത്രി ജൻധൻയോജന, അറിയേണ്ടത്!

Published : Feb 28, 2023, 09:35 AM ISTUpdated : Mar 02, 2023, 12:27 AM IST
'ഒരു കുടുംബത്തിൽ ഒന്നെങ്കിലും', അക്കൗണ്ടുകളുടെ എണ്ണം കോടികൾ കടന്നു; പ്രധാനമന്ത്രി ജൻധൻയോജന, അറിയേണ്ടത്!

Synopsis

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്

ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ജയിൽ നിയമം മലയാളത്തിൽ, ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കണം; പരിശോധനക്ക് ശേഷം മാത്രം പ്രതിയുടെ മോചനമെന്ന് സുപ്രീം കോടതി!

പ്രധാനമന്ത്രി ജൻധൻ യോജന

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. പ്രായപൂർത്തായാകുന്നതുവരെ അക്കൗണ്ടുകൾ നിയന്ത്രിക്കുക രക്ഷിതാക്കളായിരിക്കും. ബാങ്ക് മിത്ര എന്ന കറസ്‌പോണ്ടന്റ് ബാങ്കിലോ, ബാങ്ക് ശാഖയിലോ അക്കൗണ്ട് തുടങ്ങാവുന്നതാണ്. ആധാർ കാർഡ്, പാസ്‌പോർട്ട് , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്  ഇവയിൽ ഏതെങ്കിലും നൽകേണ്ടതുണ്ട്. അക്കൗണ്ട് തുടങ്ങാൻ ആധാർ കാർഡ് അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവരാണെങ്കിൽ ആധാറിന് അപേക്ഷ നൽകി പിന്നീട് കാർഡ് സമർപ്പിക്കണം

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. .ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ്  പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറ് മാസത്തേക്ക് സജീവമാണങ്കിൽ ഉടമയ്ക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും. നിശ്ചിത കാലാവധിയിൽ ചേർന്ന അർഹരായ ഗുണഫോക്താക്കൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്ക്കായി നിശ്ചിത തുകയും നൽകും.

ജൻധൻ അക്കൗണ്ട് ഓൺലൈനായും തുറക്കാവുന്നതാണ്. ഇതിനായി ഇംഗ്ലീഷിലും, ഹിന്ദിയിലും ലഭ്യമായ ഓൺലൈൻ അപേക്ഷാറം ആക്‌സസ് ചെയ്താൽ മതിയാകും. സാമ്പത്തിക സാക്ഷരതാ പദ്ധതി പ്രകാരം സാമ്പ്തതിക സാക്ഷരത ഇന്ത്യൻ ഗ്രാമങ്ങളിലേക്കെത്തിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 2014 ൽ തുടക്കമിട്ട പദ്ധതിയ്ക്ക് കീഴിൽ 40 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നതായാണ് റിപ്പോർട്ട്.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ