ഗർഭിണികൾക്ക് 5000 രൂപ; പ്രധാനമന്ത്രി മാതൃ വന്ദന യോജന ആനുകൂല്യങ്ങള്‍ എന്തൊക്കെ?

Published : May 03, 2023, 04:27 PM IST
ഗർഭിണികൾക്ക് 5000 രൂപ; പ്രധാനമന്ത്രി മാതൃ വന്ദന യോജന  ആനുകൂല്യങ്ങള്‍ എന്തൊക്കെ?

Synopsis

മൂന്ന് ഗഡുക്കളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക ലഭിക്കുക. രജിസ്റ്റർ ചെയ്യുന്ന സമയത്ത് ആദ്യ ഗഡുവായി 1,000 രൂപ

ർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം വർധിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ സർക്കാർ നേതൃത്വത്തിലുള്ള സംരംഭമാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY). സ്ത്രീകൾക്ക് ധന സഹായം  നൽകുന്നതിനോടൊപ്പം പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനൊപ്പം ചികിത്സ ചെലവ് സംബന്ധിച്ച സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കാനും  ഈ പദ്ധതി ലക്ഷ്യം വെക്കുന്നു. 

ALSO READ: സ്വർണ്ണ ശേഖരം ഉയർത്തി സെൻട്രൽ ബാങ്കുകൾ; ആദ്യ അഞ്ചിൽ ഇന്ത്യയും

പ്രധാനമന്ത്രി മാതൃ വന്ദന യോജനയിലൂടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 5,000 രൂപ ക്യാഷ് ഇൻസെന്റീവ് ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി മൂന്ന് ഗഡുക്കളായാണ് ഇവ ലഭിക്കുക. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസിൽ അക്കൗണ്ടിലേക്കോ തുക നേരിട്ടാണ് നിക്ഷേപിക്കുന്നത്. ഗർഭിണികൾക്ക്  പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത്  പ്രാരംഭ ഗഡുവായി 1,000 രൂപ നൽകും.  രണ്ടാം ഗഡുവായ 2,000 രൂപ ഗർഭത്തിൻറെ ആറാം മാസത്തിൽ പരിശോധനയ്ക്ക് ശേഷം നൽകും. പ്രസവ ശേഷം അതായത് കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തതിന് ശേഷം മൂന്നാമത്തെയും അവസാനത്തെയും ഗഡുവായി 2000 രൂപ നൽകും.

പ്രധാനമന്ത്രി മാതൃ വന്ദന യോജന ആനുകൂല്യങ്ങൾ നേടാൻ അർഹതയുള്ളത് ആർക്കൊക്കെ? 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് പി‌എം‌എം‌വി‌വൈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ദൈനംദിന വേതനം നേടുന്ന സ്ത്രീകൾക്ക് ഗർഭകാലത്തെ വേതന നഷ്ടം കുറയ്ക്കാനും ഈ നിർണായക കാലയളവിൽ സ്ത്രീകൾക്ക് ആവശ്യമായ വൈദ്യ പരിചരണവും ചികിത്സയും ലഭ്യമാണെന്ന് ഉറപ്പുനൽകുകയുമാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.  അതേസമയം, കേന്ദ്ര-സംസ്ഥാന സർക്കാർ സംരംഭങ്ങളുമായി ബന്ധമുള്ള സ്ത്രീകൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. മാത്രമല്ല, ആദ്യത്തെ കുട്ടിക്ക് മാത്രമേ ഈ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ.

ALSO READ: റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണ വില; കാരണം ഇതാണ്

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?