പ്രവാസി ചിട്ടി ഇന്ന് മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും; യൂറോപ്പില്‍ മേയ് 17 ന്

By Web TeamFirst Published Apr 24, 2019, 10:18 AM IST
Highlights

കഴിഞ്ഞ നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. 

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് നാടുകളിലും നിലവില്‍ വരും. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം മേയ് 17 ന് ആരംഭിക്കും. ലണ്ടനിലാണ് ഇതിന്‍റെ ഉദ്ഘാടനം നടക്കുക. നിലവില്‍ യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് മാത്രമായിരുന്നു ചിട്ടിയില്‍ ചേരാന്‍ അവസരമുണ്ടായിരുന്നത്. 

കഴിഞ്ഞ നവംബര്‍ 23 നാണ് പ്രവാസി ചിട്ടി ലേലം ആരംഭിച്ചത്. അഞ്ച് മാസം കൊണ്ട് 6.22 കോടി രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസാണ് കെഎസ്എഫ്ഇ നേടിയെടുത്തത്. മേയ് 17 ന് കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വച്ച് നടക്കുന്ന ചടങ്ങിന് ശേഷം മുഖ്യമന്ത്രി ധനമന്ത്രി തോമസ് ഐസകിന്‍റെ സാന്നിധ്യത്തില്‍ യൂറോപ്യന്‍ പ്രവാസികള്‍ക്കായി പ്രവാസി ചിട്ടി സമര്‍പ്പിക്കും. 
 

click me!