എമിറേറ്റ്സും സ്പൈസ് ജെറ്റും ഇനി 'ഭായ്-ഭായ്': വിമാനയാത്രക്കാര്‍ക്ക് സന്തോഷിക്കാന്‍ കാര്യങ്ങള്‍ ഏറെ

By Web TeamFirst Published Apr 23, 2019, 8:13 PM IST
Highlights

യാത്രികര്‍ക്ക് ഇനിമുതല്‍ സമയലാഭം ഉണ്ടാകും, ടിക്കറ്റ് ബുക്കിങ് എളുപ്പമാകുകയും ചെയ്യും. വിമാനം മാറിക്കയറുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജ് യാത്രക്കാരന് കൈകാര്യം ചെയ്യേണ്ടി വരില്ലെന്ന വലിയ പ്രത്യേകതയും കോഡ് ഷെയറിംഗിനുണ്ട്. 

ദില്ലി: യുഎഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സും ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും കോഡ് ഷെയറിംഗ് സംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഇതനുസരിച്ച് സ്പൈസ് ജെറ്റ് സര്‍വീസുളള റൂട്ടുകളില്‍ നിന്ന് എമിറേറ്റ്സിന് സര്‍വീസുളള ഏത് റൂട്ടിലേക്കും ഇനി ഒറ്റ ടിക്കറ്റില്‍ യാത്ര ചെയ്യാനാകും. 

യാത്രികര്‍ക്ക് ഇനിമുതല്‍ സമയലാഭം ഉണ്ടാകും, ടിക്കറ്റ് ബുക്കിങ് എളുപ്പമാകുകയും ചെയ്യും. വിമാനം മാറിക്കയറുമ്പോള്‍ ചെക്ക് ഇന്‍ ബാഗേജ് യാത്രക്കാരന് കൈകാര്യം ചെയ്യേണ്ടി വരില്ലെന്ന വലിയ പ്രത്യേകതയും കോഡ് ഷെയറിംഗിനുണ്ട്. 

ഗള്‍ഫ് മേഖലയിലുളളവര്‍ക്കും, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ ഗുണപരമാണ് ഈ സഹകരണം. യാത്രിക്കാര്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകള്‍ തുറന്ന് കിട്ടാനും ഈ സംവിധാനം ഇടയാക്കും. രാജ്യത്തെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയാണ് സ്പൈസ് ജെറ്റ്. 

click me!