Latest Videos

എളുപ്പത്തിൽ വായ്പ നേടാം; എന്താണ് പ്രീ-അപ്രൂവ്ഡ് ലോണുകൾ

By Web TeamFirst Published Feb 10, 2023, 4:43 PM IST
Highlights

സാധാരണ വായ്പയിൽ നിന്ന് വ്യത്യസ്തമായ, മുൻകൂട്ടി അംഗീകരിച്ച വായ്പകൾ എന്താണ്? പലിശ നിരക്ക് താരതമ്യേന കുറവുള്ള പ്രീ-അപ്രൂവ്ഡ് ലോണുകൾ 
 

വായ്പ വാഗ്ദാനം ചെയ്തുകൊണ്ടുള്ള ചില ഫോൺ കോളുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ ബാങ്കുകളിൽ നിന്നും എത്താറില്ലേ? എങ്ങനെയാണ് നിങ്ങൾ വായ്പയ്ക്ക് യോഗ്യനാണെന്ന് ബാങ്കുകൾ അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ വിലയിരുത്തിയത്? ഇതാണ് മുൻകൂട്ടി അംഗീകരിച്ച വായ്പകൾ അഥവാ പ്രീ-അപ്രൂവ്ഡ് ലോണുകൾ. 

എന്താണ്  പ്രീ-അപ്രൂവ്ഡ് ലോണുകൾ? 

കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ, വരുമാനം, കടം-വരുമാന അനുപാതം എന്നിവയെ അടിസ്ഥാനമാക്കി ഒരു വായ്പക്കാരൻ മുൻകൂട്ടി പരിശോധിച്ച് അംഗീകാരം നൽകിയ വായ്പയാണ് പ്രീ-അപ്രൂവ്ഡ് ലോൺ. ഇത് ഒരു സാധാരണ വായ്പയിൽ നിന്ന് വ്യത്യസ്തമാണ്. കടം വാങ്ങുന്നയാൾ വായ്പയ്ക്ക് അപേക്ഷിക്കുകയും കടം കൊടുക്കുന്നയാൾ അവരുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്തുകയും ചെയ്തതിന് ശേഷം മാത്രമേ ഇത് അംഗീകരിക്കപ്പെടുകയുള്ളൂ.

ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി അംഗീകരിച്ച വായ്പകൾ വാഗ്ദാനം ചെയ്യുന്നു. നല്ല ക്രെഡിറ്റ് സ്കോറും സ്ഥിരമായ വരുമാനവുമുള്ള ഉപഭോക്താക്കൾക്കായാണ് സാധാരണയായി പ്രീ-അപ്രൂവ്ഡ് ലോണുകൾ വാഗ്ദാനം ചെയ്യുന്നത്. പ്രീ-അപ്രൂവ്ഡ് ലോണുകളുടെ ഉദ്ദേശം, ഇതിനകം ക്രെഡിറ്റ് യോഗ്യരായി കണക്കാക്കപ്പെട്ടിട്ടുള്ള ഉപഭോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും വായ്പാ ലഭ്യമാക്കുക എന്നതാണ്.

പ്രീ-അപ്രൂവ്ഡ് ലോണിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്സമയം ലാഭികം എന്നതാണ്. കടം കൊടുക്കുന്നയാൾ  കടം വാങ്ങുന്നയാളുടെ വായ്പാ യോഗ്യത നേരത്തെ തന്നെ വിലയിരുത്തിയതിനാൽ, ലോൺ അപ്രൂവൽ പ്രക്രിയ വളരെ വേഗത്തിൽ നടക്കും. പെട്ടെന്ന് പണം ആവശ്യമുള്ളവർക്ക് ഇത് വളരെ പ്രയോജനകരമാണ്. കൂടാതെ, പ്രീ-അപ്രൂവ്ഡ് ലോണുകൾ സാധാരണ വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം നിബന്ധനകൾ താരതമ്യേന കുറവായിരിക്കും.  കാരണം പണം കടം കൊടുക്കുന്നതിലെ അപകടസാധ്യത കടം കൊടുക്കുന്നയാൾ ഇതിനകം വിലയിരുത്തിയിട്ടുണ്ട് എന്നത് തന്നെ കാര്യം.

മുൻകൂട്ടി അംഗീകരിച്ച വായ്പകൾക്ക് ഗ്യാരണ്ടി ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കടം വാങ്ങുന്നയാളുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മാറുകയാണെങ്കിൽ, വരുമാനം കുറയുകയോ കടം വർദ്ധിക്കുകയോ ചെയ്താൽ കടം കൊടുക്കുന്നയാൾ വായ്പ നിരസിച്ചേക്കാം. പ്രീ-അപ്രൂവ്ഡ് ലോണുകൾ പലപ്പോഴും പ്രോസസ്സിംഗ് ഫീസിനൊപ്പമാണ് വരുന്നതെന്ന് കടം വാങ്ങുന്നവർ അറിഞ്ഞിരിക്കണം, അതിനാൽ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യത്യസ്ത വായ്പകളുടെ ചിലവ് താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്.

click me!