സപ്ലൈക്കോയിലെ നിലവിലെ വില, 2016ലെ വില; പട്ടിക ഇതാ; ആശങ്ക വേണ്ട, ഓണത്തിന് വില കൂടില്ലെന്ന് പിണറായി വിജയൻ

Published : Aug 02, 2023, 04:37 PM IST
സപ്ലൈക്കോയിലെ നിലവിലെ വില, 2016ലെ വില; പട്ടിക ഇതാ; ആശങ്ക വേണ്ട, ഓണത്തിന് വില കൂടില്ലെന്ന് പിണറായി വിജയൻ

Synopsis

പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016ലെ വിലയിലും കുറച്ച് ഇപ്പോഴും നൽകി വരുന്നത്. സർക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിലും കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല.

പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016ലെ വിലയിലും കുറച്ച് ഇപ്പോഴും നൽകി വരുന്നത്. സർക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്. കേരളത്തിൽ 93 ലക്ഷം പേർക്ക് റേഷൻ കാർഡുകളുണ്ട്. ഇതിൽ 55 ലക്ഷത്തോളം പേർ സപ്ലൈകോ സ്റ്റോറുകളിൽ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറിൽ ഉള്ളൂ. എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങൾ, ശബരി ഉത്പന്നങ്ങൾ, മറ്റു കമ്പനി ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അഞ്ച് മുതൽ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്.

എല്ലാ പ്രധാന ആഘോഷങ്ങളുടെയും ഭാഗമായി പ്രത്യേക ചന്തകളും സർക്കാർ ആരംഭിക്കാറുണ്ട്. നിലവിൽ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. സർക്കാരിന്റെ ജനക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് കാര്യക്ഷമമായ പൊതുവിതരണ സംവിധാനവും വില നിയന്ത്രണത്തിനായുള്ള സർവ്വതലസ്പർശിയായ ഇടപെടലുകളും. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഇടമെന്ന ബദൽ വികസന സങ്കൽപ്പമാണ് ഇവിടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുകയാണ്. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയിൽ അരിക്ക് വിലകൂടിയത്. ആന്ധ്രയുൾപ്പെടെയുളള സംസ്ഥാനങ്ങൾ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഓണമെത്തുമ്പോഴേക്കും വില റെക്കോർഡിഡുമെന്നാണ് കണക്കുകൂട്ടൽ. ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊള്ളുന്ന വില. 20 ദിവസം മുമ്പ് മൊത്ത വിപണയിൽ 35 രൂപയായിരുന്നെങ്കിൽ ഇന്നത് നാല്‍പ്പതിലെത്തി. ചില്ലറ വിപണിയിൽ അഞ്ച് രൂപയെങ്കിലും അധികം നൽകണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് അമ്പത്തിരണ്ടിലെത്തി. 

'സൂര്യഗ്രഹണം ഒരുമിച്ച് കണ്ടു, അവരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു'; ശാസ്ത്രത്തോടൊപ്പമെന്ന് ആര്യ രാജേന്ദ്രൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം