മാസ്കുകൾ കുമിഞ്ഞുകൂടി, പ്രതിസന്ധിയിലായി ടെക്സ്റ്റൈൽ കമ്പനികൾ

By Web TeamFirst Published Jun 14, 2020, 11:16 AM IST
Highlights

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കയറ്റി അയച്ച മാസ്കുകൾ ഫ്രാൻസിൽ എല്ലായിടത്തും ലഭ്യമാണ്. 

പാരീസ്: കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന ഘട്ടത്തിൽ മാസ്കുകളുടെ ലഭ്യത കുറവ് മറികടക്കാൻ ശക്തമായി രംഗത്തിറങ്ങിയ ഫ്രാൻസിലെ ടെക്സ്റ്റൈൽ കമ്പനികൾ പ്രതിസന്ധിയിൽ. മാസ്കുകൾ വിറ്റഴിക്കപ്പെടാതെ കുമിഞ്ഞുകൂടി. രണ്ട് കോടിയോളം മാസ്കുകളാണ് കുമിഞ്ഞുകൂടിയത്.

ഒരു ഘട്ടത്തിൽ സർക്കാരിനെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ നൂറ് കണക്കിന് വസ്ത്ര നിർമ്മാണ കമ്പനികളാണ് ഇപ്പോൾ ദുരിതത്തിലായത്. പ്രധാന കാരണം ഏഷ്യയിൽ നിന്നുള്ള കമ്പനികൾ കയറ്റിയയച്ച വില കുറഞ്ഞ മാസ്കുകളുടെ ലഭ്യത ഉയർന്നതാണ് കാരണം.

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കയറ്റി അയച്ച മാസ്കുകൾ ഫ്രാൻസിൽ എല്ലായിടത്തും ലഭ്യമാണ്. ഇതിന് വിലയും വളരെ കുറവാണ്. ഇപ്പോൾ ഇറക്കുമതി കുറയ്ക്കണമെന്ന ആവശ്യമാണ് ഫ്രാൻസിലെ ടെക്സ്റ്റൈൽ കമ്പനികൾ സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.
 

click me!