പിപിഎഫ് നിക്ഷേപം നിങ്ങളെ കോടീശ്വരനാക്കുമോ? പലിശ നിരക്ക് അറിയാം

Published : Aug 03, 2023, 06:50 PM IST
പിപിഎഫ് നിക്ഷേപം നിങ്ങളെ കോടീശ്വരനാക്കുമോ? പലിശ നിരക്ക് അറിയാം

Synopsis

നികുതി ആനുകൂല്യങ്ങൾ തന്നെയാണ് പിപിഎഫ് സ്കീമിന്റെ പ്രധാന ആകർഷണം. നികുതി ആനുകൂല്യങ്ങളും നിക്ഷേപകർക്ക് സുരക്ഷിത വരുമാനവും ഉറപ്പുവരുത്തുന്നതിനാൽ പിപിഎഫ് മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്.

2020 ഏപ്രിൽ 1 മുതൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീമിന്റെ പലിശ നിരക്ക്  7.1 ശതമാനമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളിൽ സർക്കാർ മാറ്റം വരുത്തിയെങ്കിലും, പിപിഎഫ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. മുൻപ് പിഎഫ് പലിശ നിരക്ക് ഏകദേശം 8 ശതമാനം ആയിരുന്നു. പിപിഎഫ് നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് കുറവാണെങ്കിലും,  നികുതി ആനുകൂല്യങ്ങളും നിക്ഷേപകർക്ക് സുരക്ഷിത വരുമാനവും ഉറപ്പുവരുത്തുന്നതിനാൽ പിപിഎഫ് മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്നാണ്.

നികുതി ആനുകൂല്യങ്ങൾ തന്നെയാണ് പിപിഎഫ് സ്കീമിന്റെ പ്രധാന ആകർഷണം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം വരുയെുള്ള പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതി ഇളവ് ലഭിക്കും. കൂടാതെ ലഭിക്കുന്ന പലിശ, മെച്യൂരിറ്റി കാലാവധിയിൽ പിൻവലിക്കുന്ന തുക തുടങ്ങിയവയും നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. 31.3% ടാക്സ് ബ്രാക്കറ്റിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് 10.32% വരെ നികുതി ആനുകൂല്യം നേടാൻ അവസരമുണ്ട്. അതുകൊണ്ടാണ് പിപിഎഫ് പലിശനിരക്ക് സർക്കാർ ഉയർത്താതിരിക്കുന്നതെന്നും സൂചനകളുണ്ട്. എസ് സിഎസ്എസ്,എൻഎസ് സി, എസ്സ് എസ് വൈ, കെവിപി  തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോൾ ഉയർന്ന വാർഷിക റിട്ടേൺ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ALSO READ: തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു


പിപിഎഫ് ഒരു ദീർഘകാല നിക്ഷേപമായതിനാൽ, ഈ സ്കീം പൂർണ്ണമായി ഉപയോഗിക്കുന്നതിലൂടെ നിക്ഷേപകന് എത്ര പണം സ്വരൂപിക്കാൻ കഴിയുമെന്ന്  നോക്കാം.

പിപിഎഫ് പദ്ധതി പ്രകാരം പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ നിക്ഷേപിക്കാം. ഈ സ്കീമിലൂടെ നിങ്ങൾക്ക് സമാഹരിക്കാൻ കഴിയുന്ന  തുക മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

പലിശ നിരക്ക്: മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾ പോലെ, പിപിഎഫ് പലിശ നിരക്കും ഗവൺമെന്റ് ത്രൈമാസ അടിസ്ഥാനത്തിലാണ് പുതുക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ ഈ പദ്ധതിയുടെ പലിശ നിരക്ക് കൂടുകയോ കുറയുകയോ ചെയ്യാം.

നിക്ഷേപ കാലാവധി: പിപിഎഫ് പലിശ വാർഷികാടിസ്ഥാനത്തിലാണ് കണക്കാക്കുക.  അന്തിമ തുക നിശ്ചയിക്കുന്നത് നിക്ഷേപ കാലാവധിയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ ഈ സ്കീമിൽ വളരെ ദീർഘകാലത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അവസാനമായി ലഭിക്കുന്ന തുക വളരെ ഉയർന്നതായിരിക്കും.

നിക്ഷേപ തുക:  പരമാവധി തുക നിക്ഷേപം നടത്തുന്നവർക്ക്, പലിശയുൾപ്പെടെ പരമാവധി തുക തന്നെ പിൻവലിക്കാൻ സാധിക്കുന്നു

പിപിഎഫ് കാൽക്കുലേറ്റർ

പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ: നിക്ഷേപ കാലയളവിലെ പലിശ 7.1% ആണെങ്കിൽ ഒരു കോടി രൂപയിലെത്താൻ 25 വർഷം വേണ്ടിവരും

പ്രതിവർഷം ഒരു ലക്ഷം രൂപയാണ്  നിക്ഷേപിക്കുന്നതെങ്കിൽ (നിക്ഷേപ കാലയളവിലുടനീളമുള്ള പലിശ) 7.1 ശതമാനം പലിശ കണക്കാക്കിയാൽ  ഒരു കോടി രൂപ സമാഹരിക്കാൻ 30 വർഷമെടുക്കും

പ്രതിവർഷം 50,000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പലിശ നിരക്ക് 7.1 ശതമാനം കണക്കാക്കിയാൽ ഒരു കോടി രൂപയിലെത്താൻ ഏകദേശം 39 വർഷമെടുക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം