ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎൻബി പ്രസ്താവനയിൽ പറഞ്ഞു.
ദില്ലി: കോടികളുടെ വായ്പാ തട്ടിപ്പില്‍ വീണ്ടും കുടുങ്ങി പഞ്ചാബ് നാഷണൽ ബാങ്കിൽ . 3,800 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂഷൺ പവർ ആൻഡ് സ്റ്റീൽ കമ്പനിയാണ് വായ്പാ തട്ടിപ്പു നടത്തിയത്. ഫോറൻസിക് ഓഡിറ്റിനെ തുടർന്ന് ബാങ്കിംഗ് സംവിധാനത്തിൽനിന്നും ഫണ്ട് വഴിതിരിച്ചുവിട്ടതായി കണ്ടെത്തുകയും സിബിഐ എഫഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ബാങ്കുകളുടെ കൺസോർഷ്യത്തെ തെറ്റിദ്ധരിപ്പിച്ച് കമ്പനി ബാങ്ക് ഫണ്ട് അപഹരിച്ചതായും പിഎൻബി പ്രസ്താവനയിൽ പറഞ്ഞു. ബാങ്ക് രേഖകളിൽ കൃത്രിമം കാട്ടിയാണ് വൻതുക നേടിയെടുത്തത്. ഫോറൻസിക് ഓഡിറ്റ് അന്വേഷണത്തിലെ കണ്ടത്തെലുകളുടെയും കമ്പനിക്കും ഡയറക്ടർമാർക്കുമെതിരെ സിബിഐ സ്വമേധയാ കേസെടുത്ത ശേഷം സമർപ്പിച്ച എഫ്ഐആറിന്റെയും അടിസ്ഥാനത്തിൽ ഇക്കാര്യം പിഎൻബി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ കടബാധ്യതയുള്ള കമ്പനികളിൽ ഒന്നാണ് ഭൂഷൺ പവർ ആൻഡ് സ്റ്റീൽ. ഇന്ത്യയുടെ പുതിയ പാപ്പര്‍ നിയമപ്രകാരം കടബാധ്യത പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഇന്ത്യ കോടതിയിലേക്ക് റഫർ ചെയ്ത ആദ്യത്തെ 12 കമ്പനികളിൽ ഒന്നാണിത്.