ബജറ്റില്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍; 17 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയില്‍ കുമരകവും

Published : Jul 07, 2019, 01:13 PM ISTUpdated : Jul 07, 2019, 01:38 PM IST
ബജറ്റില്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നല്‍; 17 ടൂറിസ്റ്റ്  കേന്ദ്രങ്ങളുടെ പട്ടികയില്‍ കുമരകവും

Synopsis

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടക്കമിട്ട പദ്ധതിയിലേക്ക് സ്വദേശി ദര്‍ശന്‍ സ്കീമില്‍ നിന്നാണ് തുക നല്‍കുന്നത്.

തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും. രാജ്യത്തെ 17 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായി. കേരളത്തില്‍ നിന്ന് കുമരകമാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടക്കമിട്ട പദ്ധതിയിലേക്ക് സ്വദേശി ദര്‍ശന്‍ സ്കീമില്‍ നിന്നാണ് തുക നല്‍കുന്നത്. എന്നാല്‍ തുക എത്രയെന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ല. വിനോദ സഞ്ചാര മേഖലയ്ക്ക് മൊത്തം 2,189.22 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1,106 കോടിയും തീര്‍ഥാടന ടൂറിസത്തിന് 160.50 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 


 

PREV
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ