ഇനി സ്വയം പരിശോധിച്ച് ഉറപ്പാക്കാം ലോട്ടറി വ്യാജനാണോയെന്ന് !, ലോട്ടറി ടിക്കറ്റുകള്‍ മാറുന്നു

Published : Nov 05, 2019, 10:11 AM ISTUpdated : Nov 05, 2019, 10:22 AM IST
ഇനി സ്വയം പരിശോധിച്ച് ഉറപ്പാക്കാം ലോട്ടറി വ്യാജനാണോയെന്ന് !, ലോട്ടറി ടിക്കറ്റുകള്‍ മാറുന്നു

Synopsis

ലോട്ടറി ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ പ്രത്യേക മൊബൈല്‍ ആപ്പിനും സര്‍ക്കാര്‍ രൂപം നല്‍കും. ഇതേ മാതൃകയില്‍ തന്നെയാകും സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും. 

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകള്‍ ഒറിജിനല്‍ തന്നെയാണോയെന്ന് കണ്ടെത്താന്‍ പുതിയ സംവിധാനവുമായി കേരള സര്‍ക്കാരെത്തുന്നു. 2020 ജനുവരിയിലാകും ക്യുആര്‍ കോഡുള്ള ലോട്ടറി ടിക്കറ്റുകള്‍ സര്‍ക്കാര്‍ വിപണിയിലിറക്കുക. 

ലോട്ടറി ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ പ്രത്യേക മൊബൈല്‍ ആപ്പിനും സര്‍ക്കാര്‍ രൂപം നല്‍കും. ഇതേ മാതൃകയില്‍ തന്നെയാകും സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും. ലോട്ടറി വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന ലോട്ടിസ് സോഫ്റ്റ്‍വെയറിന്‍റെ ചുവടുപിടിച്ചാണ് ക്യുആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തുന്നത്. 

PREV
click me!

Recommended Stories

എഐയെ കണ്ണുമടച്ച് വിശ്വസിക്കരുത്, വലിയ അപകടത്തിലേക്ക് വീണേക്കാം: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല
വില കൂട്ടിയത് തിരിച്ചടിയായോ? ഐഫോൺ 18 പ്രോ ഉൽപ്പാദനം 20 ശതമാനം വരെ വെട്ടിക്കുറച്ച് ആപ്പിൾ