ക്വിക്കർ 2000 ജീവനക്കാരെ പിരിച്ചുവിട്ടു; പ്രധാന സേവനം അവസാനിപ്പിച്ചു

Published : Dec 21, 2019, 10:14 PM IST
ക്വിക്കർ 2000 ജീവനക്കാരെ പിരിച്ചുവിട്ടു; പ്രധാന സേവനം അവസാനിപ്പിച്ചു

Synopsis

2000 ജീവനക്കാരെ ക്വിക്കർ പിരിച്ചുവിട്ടു.  കാറുകൾ, ബൈക്കുകൾ, തൊഴിൽ തുടങ്ങിയ സേവന മേഖലയിൽ നിന്നെല്ലാം കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

ബെംഗളൂരു: കമ്പനി നൽകുന്ന ഒരു പ്രധാന സേവനം അവസാനിപ്പിച്ച ക്വിക്കർ, കമ്പനിയിലെ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ടു. എത്ര ജീവനക്കാരെ പിരിച്ചുവിട്ടെന്ന് സ്ഥിരീകരിച്ചില്ലെങ്കിലും ജീവനക്കാരെ ഒഴിവാക്കിയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അറ്റ് ഹോം ദിവ എന്ന സേവനമാണ് കമ്പനി അവസാനിപ്പിച്ചിരിക്കുന്നത്. കമ്പനിക്കകത്ത് തൊഴിൽ പരമായ മാറ്റത്തിന്റെയും മറ്റും കാരണമായാണ് ഈ തീരുമാനമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. എന്നാൽ Inc42 റിപ്പോർട്ട് പ്രകാരം 2018 നവംബറിൽ ആരംഭിച്ച പിരിച്ചുവിടൽ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് ഇടപാടുകളിൽ തിരിമറി നടത്തി മൂന്ന് ജീവനക്കാർ 20 കോടിയോളം രൂപ തട്ടിയെടുത്തെന്ന സംഭവം കമ്പനിയിൽ ഉയർന്നിരുന്നു. പിഴവ് തിരുത്തൽ നടപടികളുടെ ഭാഗമായാണ് പിന്നീട് കമ്പനി ജീവനക്കാരെ ഒന്നൊന്നായി പിരിച്ചുവിടാൻ തീരുമാനിച്ചത്.

കാറുകൾ, ബൈക്കുകൾ, തൊഴിൽ തുടങ്ങിയ സേവന മേഖലയിൽ നിന്നെല്ലാം കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. അതേസമയം ചില അപാകതകൾ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാരായവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നാണ് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചത്.


 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്