പുതിയ ചരക്ക് ഇടനാഴികൾ വേണ്ട; പഴയത് വിപുലീകരിക്കുമെന്ന് റെയിൽവേ

By Web TeamFirst Published May 23, 2022, 4:27 PM IST
Highlights

ഈസ്റ്റ് കോസ്റ്റ്, ഈസ്റ്റ്-വെസ്റ്റ്, നോർത്ത്-സൗത്ത് എന്നിങ്ങനെ  പുതുതായി നിർദ്ദേശിച്ചിട്ടുള്ള മൂന്ന് സമർപ്പിത ചരക്ക് ഇടനാഴികൾ ഒഴിവാക്കാനും പകരം നിലവിലെ ഇടനാഴികളുടെ ശേഷി കൂട്ടാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ദില്ലി : പുതിയതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ചരക്ക് ഇടനാഴികൾ (Dedicated freight corridor) ഉപേക്ഷിക്കുകയാണെന്നും പകരം നിലവിലെ ഇടനാഴികളുടെ ശേഷി വർധിപ്പിക്കാനാണ് ആലോചനയെന്നും വ്യക്തമാക്കി റെയിൽവേ മന്ത്രാലയം. ഭൂമി ഏറ്റെടുക്കൽ (land acquisition) പ്രശ്‌നങ്ങൾ കാരണമാണ് നിലവിലുള്ള പദ്ധതികൾ വൈകുന്നത്, ഇതിനെ തുടന്നാണ്‌ ബദൽ പദ്ധതി ആസൂത്രണം ചെയ്യുന്നത് എന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 

ഈസ്റ്റ് കോസ്റ്റ്, ഈസ്റ്റ്-വെസ്റ്റ്, നോർത്ത്-സൗത്ത് എന്നിങ്ങനെ  പുതുതായി നിർദ്ദേശിച്ചിട്ടുള്ള മൂന്ന് സമർപ്പിത ചരക്ക് ഇടനാഴികൾ ഒഴിവാക്കാനും പകരം നിലവിലെ ഇടനാഴികളുടെ ശേഷി കൂട്ടാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലെ  ചരക്ക് ഇടനാഴികളിൽ പുതിയ ട്രാക്ക് ലൈനുകൾ ചേർക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു വരികയാണ്. ചെലവ് കണക്കിലെടുത്ത് മന്ത്രാലയം പുതിയ സാമ്പത്തിക വിലയിരുത്തലുകളും നടത്തുന്നുണ്ട്. അതായത് ഭൂമി ഏറ്റെടുക്കലിൽ ചെലവാക്കേണ്ടി വരുന്ന തുക മതിയാകും നിലവിലെ ഇടനാഴികളിൽ ട്രാക്കിന്റെ എണ്ണം വർധിപ്പിക്കാൻ എന്നാണ് നിഗമനം. 

Read Also : Repo Rate : ജൂണിലും വായ്പ നിരക്കുകൾ ഉയർന്നേക്കും; സൂചന നൽകി ആർബിഐ ഗവർണർ

ദില്ലി : വരാനിരിക്കുന്ന പണനയ അവലോകന യോഗത്തിലും നിരക്ക് വർധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സിഎൻബിസി ടിവി 18-ന് നൽകിയ അഭിമുഖത്തിലാണ് നിരക്ക് വർധനയെ കുറിച്ചുള്ള സൂചന റിസർവ് ബാങ്ക് ഗവർണർ നൽകിയത്. 

ആർബിഐ (Reserve Bank of India) റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തി 4.4% ആക്കിയിരുന്നു. ജൂൺ 6-8 തീയതികളിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിക്കും. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മെയ് 4 നാണു ആർബിഐ അസാധാരണ യോഗം ചേർന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകൾ ഉയർത്തിയത്. നിലവിൽ റിപ്പോ നിരക്ക് 4.4% ആണ്. ജൂൺ 6-8 തീയതികളിൽ നടക്കുന്ന പണനയ അവലോകന യോഗത്തിൽ വായ്പാ നിരക്കുകൾ വീണ്ടും വർധിപ്പിക്കും എന്നാണ് ഇപ്പോൾ ഗവർണർ സൂചന നൽകിയത്. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.

Read Also : ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

ഏപ്രിലിൽ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.  2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ഈ മാസം ആദ്യം ആർബിഐ ഉയർത്തിയത്.  റഷ്യ -  ഉക്രൈൻ സംഘർഷം,  എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ  രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന്  ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു. ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. അതേസമയം, വിപണിയിലെ  അധിക പണം തിരിച്ചെടുക്കാൻ റിസർവ് ബാങ്ക് ഹ്രസ്വകാലത്തേക്ക് ബാങ്കുകളിൽ നിന്ന് പണം കടമെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്.

click me!