Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ചായയ്ക്ക് പ്രിയമേറുന്നു; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് തേയില കയറ്റുമതി രംഗത്ത് ഇന്ത്യ നടത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി ഉയർത്തുകയാണ് ലക്ഷ്യം

countrys tea exports to grow to nearly 300 million kg in the next five years
Author
Trivandrum, First Published May 23, 2022, 12:53 PM IST

ടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി (Tea export) 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി  ടീ ബോർഡ് ഓഫ് ഇന്ത്യ (Tea Board of India). 2023 - 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് വ്യക്തമാക്കി. നിലവിലുള്ള തേയിലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്തുകയും ഉത്പാദനം വർധിപ്പിക്കാനും ആണ് ടീ ബോർഡ് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

തേയില ഉത്പാദനത്തിൽ ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. തേയില കയറ്റുമതിയിൽ അഞ്ചാം സ്ഥാനവും. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം, ആഗോള വിപണിയിൽ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ടീ ബോർഡ് ഡെപ്യൂട്ടി ചെയർമാനുമായ സൗരവ് പഹാരി പറഞ്ഞു. കെനിയയുമായും ശ്രീലങ്കയുമായും കടുത്ത മത്സരമാണ് തേയില കയറ്റുമതി രംഗത്ത് ഇന്ത്യ നടത്തുന്നതെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തേയിലയുടെ ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുമെന്നും യുവജനങ്ങളിലേക്ക് ചായയുടെ സ്വാദ് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം ഉറപ്പു വരുത്തി മികച്ച ചരക്കുകളായിരിക്കും കയറ്റുമതി ചെയ്യുക. ഇന്ത്യൻ ചായയുടെ രുചി ആഗോള തലത്തിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Read Also : Gold Price Today : സ്വർണവില വീണ്ടും ഉയർന്നു; ഇന്നത്തെ സ്വർണവില അറിയാം

ഗോതമ്പിന്‍റെ കയറ്റുമതി വിലക്ക് ഇന്ത്യൻ കർഷകരെ തിരിച്ചടിച്ചു; വില കുത്തനെ കുറഞ്ഞു

ദില്ലി: റഷ്യ - യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഗോതമ്പ് വില കുതിച്ചുയർന്നപ്പോൾ ഇന്ത്യ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയത് ലോക രാഷ്ട്രങ്ങൾക്കിടയിൽ അമ്പരപ്പുണ്ടാക്കിയിരുന്നു. പിന്നാലെ ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയർന്നു. എന്നാൽ കയറ്റുമതി വിലക്കേർപ്പെടുത്തിയതോടെ ഇന്ത്യയിലെ കർഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയിൽ വില തിരിച്ചടിച്ചതോടെ കർഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള തലത്തിൽ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേർപ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. 

ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയിൽ നിന്നും ഉക്രെയ്‌നിൽ നിന്നുമുള്ള വിതരണം കുറഞ്ഞതിനൊപ്പം ഇന്ത്യയുടെ നീക്കവും ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങൾക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു.

എന്നാൽ പഞ്ചാബിലെ ഖന്നയിൽ സ്ഥിതി മറ്റൊന്നായി. ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയാണ് ഇവിടം. ഇവിടെ ധാന്യങ്ങളുടെ മൂല്യം ആഗോള വില നിലവാരത്തിന്റെ നേർ വിപരീത ദിശയിലേക്കാണ് പോയത്. 

കയറ്റുമതി നിരോധനത്തിന് മുമ്പ് 100 കിലോഗ്രാം ഗോതമ്പിന് 2,300 രൂപ (ഏകദേശം 30 ഡോളർ) ആയിരുന്നു വില. എന്നാൽ കയറ്റുമതി വിലക്ക് വന്നതോടെ ഗോതമ്പ് വില 2,015 രൂപയായി കുറഞ്ഞു. ഇതാകട്ടെ പൊതുവിതരണ സമ്പ്രദായത്തിനായി ധാന്യം വാങ്ങുന്നതിന് സർക്കാർ നിശ്ചയിച്ച താങ്ങുവിലയും

Follow Us:
Download App:
  • android
  • ios