
തിരുവനന്തപുരം: ലക്ഷ്മി ദേവിയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് ശേഷം അറിയാമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നത്. നരേന്ദ്രമോദി രണ്ടു മൂന്നു പ്രാവശ്യം ലക്ഷ്മി കടാക്ഷത്തെക്കുറിച്ച് പറഞ്ഞുവെന്നും ലക്ഷ്മിയുടെ കടാക്ഷമെന്നാല്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലക്ഷ്മി ദേവിയാണ് ധനത്തിന്റെ പ്രയോക്താവ്. അതു കൊണ്ട് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ലക്ഷ്മി ദേവിയുടെ കടാക്ഷമാണോ ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് അതോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി ആദ്യം മുതലേ പറയുന്ന 5 ട്രില്യണ്‍ ഡോളര്‍ എന്നു പറയുന്ന മുദ്രാവാക്യം ഇതു വരെ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ രാജ്യത്ത് വികസിത ഭാരതമുണ്ടാക്കാന്‍ ആദ്യം ഉത്പാദനം വര്‍ധിപ്പിക്കണമെന്നും ഉപഭോഗം കൂട്ടണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ മാത്രമേ വികസനം സാധ്യമാകൂ. ഇതിന് ജനങ്ങളുടെ കയ്യില്‍ പണം വേണമെന്നും സാധാരണക്കാരുടെ കയ്യില്‍ നിന്നും ഏറ്റവും കൂടുതല്‍ നികുതി വാങ്ങിക്കൂട്ടുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവരാണ് നെടുംതൂണുകൾ! ധനമന്ത്രിയ്ക്കൊപ്പം ബജറ്റിനു പിന്നിൽ പ്രവർത്തിച്ച 6 പ്രമുഖർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...