Latest Videos

രശ്മി രഞ്ജൻ ദാസിനെ യുഎൻ ടാക്സ് കമ്മിറ്റി അംഗമായി നിയമിച്ചു

By Web TeamFirst Published Jul 23, 2021, 1:57 AM IST
Highlights

നിലവിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ ജോയിന്റ് സെക്രട്ടറിയാണ് രശ്മി. ചരിത്രത്തിലാദ്യമായാണ് യുഎന്നിന്റെ സമിതിയിൽ സ്ത്രീകളുടെ വലിയ സാന്നിധ്യമുണ്ടാകുന്നതെന്നതും പ്രധാനമാണ്.

ദില്ലി: കേന്ദ്ര ധനകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയായ രശ്മി രഞ്ജൻ ദാസിനെ യുഎൻ ടാക്സ് കമ്മിറ്റി അംഗമായി നിയമിച്ചു. 2021 മുതൽ 2025 വരെയാണ് നിയമനം. യുഎൻ ടാക്‌സ് കമ്മിറ്റിയിലെ 25 അംഗങ്ങളിൽ ഒരാളാണ് ഇവർ.

ഈ കമ്മിറ്റിയാണ് യുഎന്നിന്റെ അംഗരാജ്യങ്ങൾക്ക് ഇരട്ട നികുതിയടക്കമുള്ള സങ്കീർണ വിഷയങ്ങളിൽ സഹായം നൽകുക. ഇതിലൂടെ അംഗരാജ്യങ്ങൾക്ക് അവരുടെ നികുതി സമ്പ്രദായം വികസിപ്പിക്കാനും സഹായം ലഭിക്കും. 

നിലവിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിലെ ജോയിന്റ് സെക്രട്ടറിയാണ് രശ്മി. ചരിത്രത്തിലാദ്യമായാണ് യുഎന്നിന്റെ സമിതിയിൽ സ്ത്രീകളുടെ വലിയ സാന്നിധ്യമുണ്ടാകുന്നതെന്നതും പ്രധാനമാണ്.

ഈ കമ്മിറ്റിയിലേക്ക് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസാണ് അംഗങ്ങളെ നിയമിക്കുന്നത്. വികസ്വര രാജ്യങ്ങളിൽ നിന്നാണ് ഇക്കുറി നിയമിക്കപ്പെട്ട അംഗങ്ങളിൽ ഭൂരിഭാഗം പേരും. നൈജീരിയ, ചിലെ, ദക്ഷിണ കൊറിയ, മലാവി, മെക്സികോ, അയർലന്‍ഡ്, ഇന്തോനേഷ്യ, മ്യാന്മാർ, അംഗോള, റഷ്യ, കാനഡ, നോർവേ, ജർമനി, ഇറ്റലി, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇക്കുറി ഈ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!