ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്

Published : Apr 25, 2023, 12:28 PM ISTUpdated : Apr 25, 2023, 12:32 PM IST
ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്

Synopsis

എന്തുകൊണ്ടാണ് താൻ ഇന്ത്യയുടെ അഭിമാനമെന്ന് രത്തൻ ടാറ്റ ഒരിക്കൽ കൂടി തെളിയിച്ചു. ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി ഇന്ത്യയിലേക്ക്   

ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചു. ഇന്ത്യയിലെ ഹൈക്കമ്മീഷണർ ബാരി ഒ ഫാരെൽ ആണ്  രത്തൻ ടാറ്റ അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്.  ഇന്ത്യ-ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ടാറ്റയുടെ സംഭാവനകൾ സ്വാധീനം ചെലുത്തിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

 

'രത്തൻ ടാറ്റയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംഭാവനകൾ ഓസ്‌ട്രേലിയയിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ-ഇന്ത്യൻ ബന്ധത്തോടുള്ള ദീർഘകാല പ്രതിബദ്ധതയെ മാനിച്ച് രത്തൻ ടാറ്റയ്ക്ക് ഓർഡർ ഓഫ് ഓസ്‌ട്രേലിയ (എഒ) ബഹുമതി നൽകുന്നതിൽ സന്തോഷമുണ്ട്. ഓസ്‌ട്രേലിയൻ അംബാസഡർ ബാരി ഒ ഫാരെൽ ട്വിറ്ററിൽ കുറിച്ചു. 

രത്തൻ ടാറ്റയുടെ വ്യവസായ രംഗത്തെ സംഭാവനകളെ രാജ്യം സിവിലിയൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ മൂന്നാമത്തെയും രണ്ടാമത്തെയും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും പത്മവിഭൂഷണും രത്തൻ ടാറ്റയ്ക്ക് ലഭിച്ചു. 

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതിൽ ഭൂരിഭാഗവും ടാറ്റ സൺസിൽ നിന്നാണ്. വ്യവസായി എന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രത്തൻ ടാറ്റ. 

ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സജീവമായ പങ്കുവഹിക്കാത്ത രത്തൻ ടാറ്റ ഇപ്പോഴും ടാറ്റ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമാണ് ടാറ്റ ട്രസ്റ്റ്. 130 വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ ട്രസ്റ്റുകളുടെ ഉത്ഭവം 'ഇന്ത്യൻ വ്യവസായത്തിന്റെ പിതാവും' ഇതിഹാസ ടാറ്റ ഗ്രൂപ്പ് സ്ഥാപകനുമായ ജംഷഡ്ജി ടാറ്റ 1892-ലാണ് ട്രസ്റ്റ് സ്ഥാപിച്ചത്. ജെഎൻ ടാറ്റ എൻഡോവ്മെന്റ് ഫണ്ട് ഇന്ത്യൻ പൗരന്മാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി നൽകും ഉന്നതവിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജീവകാരുണ്യപ്രവർത്തനം അക്കാലത്ത്, യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും കുറവായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ ആശയം വളർത്തിയത് ടാറ്റ ട്രസ്റ്റാണ്. 

ALSO READ: 62 കോടിയുടെ അത്യാഢംബര ഭവനം; ഇത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ സ്വപ്ന സാക്ഷാത്കാരം

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?