ആർബിഐ നടപടി സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുമെന്ന് പ്രധാനമന്ത്രി

Published : Apr 17, 2020, 02:36 PM IST
ആർബിഐ നടപടി സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുമെന്ന് പ്രധാനമന്ത്രി

Synopsis

ആർബിഐയുടെ നടപടി ചെറുകിടി ബിസിനസുകാർക്കും കർഷകർക്കും സാധാരണക്കാർക്കും സഹായപ്രദമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

ദില്ലി: കൊവിഡ് വ്യാപനമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച നടപടികൾ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർബിഐയുടെ നടപടി ചെറുകിടി ബിസിനസുകാർക്കും കർഷകർക്കും സാധാരണക്കാർക്കും സഹായപ്രദമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സാമ്പത്തികമേഖലയ്ക്ക് ആർബിഐ നടപടികൾ ഊർജം പകരുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ചെറുകിട ഇടത്തരം മേഖലകൾക്ക് 50000 കോടി രൂപയാണ് ആർബിഐ ഇന്ന് പ്രഖ്യാപിച്ചത്.  റിവേഴ്സ് റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് 3.75 ആയി കുറച്ചു. സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ടും ആർബിഐ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മാര്‍ച്ച് 27 ന് വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചതിന് തുടര്‍ച്ചയായാണ് രണ്ടാം സാമ്പത്തിക പാക്കേജ് എന്ന നിലയിൽ റിസര്‍വ്വ് ബാങ്കിന്‍റെ പ്രഖ്യാപനങ്ങൾ വരുന്നത്, ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വഴി താഴേതട്ടിലേക്ക് പണമെത്തിക്കാനുള്ള നടപടികളാണ് റിസര്‍വ്വ് ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കാര്‍ഷിക ഗ്രാമീണ മേഖലകളിലും ഭവന നിര്‍മ്മാണ രംഗത്തുമെല്ലാം പണം വിനിയോഗിക്കപ്പെടാവുന്ന വിധത്തിലാണ് പ്രഖ്യാപനം. 

സംസ്ഥാന സര്‍ക്കാറുകൾക്കും കൂടുതൽ പണമെത്തിക്കാൻ ലക്ഷ്യമിട്ടാണ് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപനം. സംസ്ഥാനങ്ങൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി അറുപത് ശതമാമായി ഉയര്‍ത്തിയത് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസമാകും 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ